ഇന്ന് വിദ്യാരംഭം; കൊവിഡ് മാനദണ്ഡങ്ങളോടെ കുരുന്നുകൾ അക്ഷരങ്ങളുടെ ലോകത്തേക്ക്
October 26, 2020
പതിവ് ആഘോഷങ്ങൾ ഇല്ലാതെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുരുന്നുകൾ ഇന്ന് അക്ഷരങ്ങളുടെ ലോകത്തേക്ക്. ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും ശക്തമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് നൽകിയത്. മിക്കയിടങ്ങളിലും ഗുരുക്കന്മാർക്ക് പകരം ഇത്തവണ സ്വന്തം പിതാവാണ് കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിക്കുന്നത്.
അതേസമയം ചരിത്രത്തിൽ ആദ്യമായി ഇത്തവണ തുഞ്ചൻ പറമ്പിൽ എഴുത്തിനിരുത്ത് ഇല്ല. എന്നാൽ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തവർക്ക് എം.ടി വാസുദേവൻ നായരുടെ പ്രഭാഷണ വീഡിയോ നൽകും.
കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പൂജവയ്പ്, വിദ്യാരംഭം തുടങ്ങിയവയിൽ ആൾക്കൂട്ട ആഘോഷങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ഇത്തവണ കൊവിഡ് സാഹചര്യമായതിനാൽ ക്ഷേത്രങ്ങളിലും തിരക്ക് കുറവായിരുന്നു.
Story Highlights: vidyarambham covid protocols