‘അവന്‍ അറിയുന്നുണ്ടോ അവന് മുന്നേ ആ ചാരുകസേരയില്‍ ഇരുന്നത് ആരായിരുന്നു എന്ന്’; ലോഹതദാസിന്റെ ഓര്‍മ്മകളില്‍ മകന്‍

October 8, 2020
Vijayshankar about Lohithadas

മലയാള ചലച്ചിത്രലോകത്ത് നിസ്തുല സംഭവാനകള്‍ ബാക്കിവെച്ചാണ് അതുല്യ പ്രതിഭ ലോഹിതദാസ് കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞത്. മരണം കവര്‍ന്നെടുത്തിട്ടും ലോഹിതദാസിന്റെ ഓര്‍മ്മകള്‍ ഇന്നും ചലച്ചിത്രലോകത്ത് ബാക്കിനില്‍പ്പുണ്ട്. 20 വര്‍ഷത്തോളം തിരക്കഥാകൃത്തായും സംവിധായകനായും മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു ലോഹിതദാസ്. 1987-ല്‍ സിബി മലയില്‍ സംവിധാനം നിര്‍വഹിച്ച തനിയാവര്‍ത്തനം എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ടായിരുന്നു ചലച്ചിത്ര രംഗത്തേയ്ക്കുള്ള എഴുത്തുകാരന്റെ അരങ്ങേറ്റം.

2009-ല്‍ മരണം കവര്‍ന്ന ലോഹിതദാസ് മലയാള സിനിമയ്ക്ക് സംഭാവന ചെയ്തിട്ടുള്ളത് കരുത്തുള്ള തിരക്കഥകളാണ്. പതിനൊന്ന് വര്‍ഷമായി ലോഹിതദാസ് കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞിട്ട്. ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് അദ്ദേഹത്തെക്കുറിച്ച് മകന്‍ പങ്കുവെച്ച ഒരു കുറിപ്പ്. വളരെ ഹൃദയസ്പര്‍ശിയാണ് ലോഹിതദാസിന്റെ മകന്‍ വിജയശങ്കര്‍ കുറിച്ച വാക്കുകള്‍.

കുറിപ്പ് ഇങ്ങനെ

കഴിഞ്ഞ 11 വര്‍ഷമായി അമരാവതിയുടെ പൂമുഖത്തെ ഈ ചാരുകസേര ഒഴിഞ്ഞു കിടക്കുകയാണ്, ആരും ഇതില്‍ ഇരിക്കാറില്ല. ഇവിടെ വരുന്നവര്‍ ചിലര്‍ ഇത് തൊട്ടു നമസ്‌കരിക്കും, പൂക്കള്‍ സമര്‍പ്പിക്കും, അദൃശ്യനായ ആരോ ഒരാള്‍ അതില്‍ ഇരിപ്പുണ്ട് എന്ന വിശ്വാസത്തോടെ കണ്ണെടുക്കാതെ നോക്കി നില്‍ക്കും. 11 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം അധികാരത്തോടെ ഒരാള്‍ അതില്‍ സ്ഥാനം പിടിച്ചു, ഇരിപ്പുറപ്പിച്ചു ഉറക്കസ്ഥലവും ആക്കി മാറ്റി. ലൂമിയുടെ മകന്‍. അവന്‍ അറിയുന്നുണ്ടോ അവന് മുന്നേ അതില്‍ ഇരുന്നത് ആരായിരുന്നു എന്ന്….

https://www.facebook.com/photo.php?fbid=1542870015920046&set=pb.100005911860504.-2207520000..&type=3&theater

Story highlights: Vijayshankar about Lohithadas