തലവര മാറ്റിയ കൂട്ടുകെട്ടിലെ കൂട്ടുകാരന്‍ പിറന്നാള്‍ ആശംസിച്ച് വിനയ് ഫോര്‍ട്ട്

October 12, 2020
Vinay Forrt wishing birthday to Soubin Shahir

വേറിട്ട കഥാപാത്രങ്ങളെ വിസ്മയിപ്പിക്കുന്ന തരത്തില്‍ പ്രേക്ഷകര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്ന നടനാണ് സൗബിന്‍ ഷാഹിര്‍. പിറന്നാള്‍ നിറവിലാണ് താരം. നിരവധിപ്പേരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേരുന്നതും. ശ്രദ്ധ നേടുകയാണ് ചലച്ചിത്രതാരം വിനയ് ഫോര്‍ട്ട് പങ്കുവെച്ച പിറന്നാള്‍ ആശംസ. ‘തലവര മാറ്റിയ കൂട്ടുകെട്ടിലെ കൂട്ടുകാരന് ജനന്മദിനാശംസകള്‍’ എന്നാണ് വിനയ് ഫോര്‍ട്ട് കുറിച്ചത്. ഒപ്പം ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

ഋതു എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് രംഗപ്രവേശനം ചെയ്തുവെങ്കിലും വിനയ് ഫോര്‍ട്ട് പ്രേക്ഷക മനം കീഴടക്കിയത് പ്രേമം എന്ന ചിത്രത്തിലൂടെയാണ്. സിനിമയില്‍ വിനയ് ഫോര്‍ട്ടിന്റെ ഉറ്റ ചങ്ങാതിയുടെ കഥാപാത്രത്തിന് ജീവന്‍ പകര്‍ന്നതും സൗബിനാണ്. വിനയ് ഫോര്‍ട്ടിന് പുറമെ മറ്റ് നിരവധി ചലച്ചിത്രതാരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ സൗബിന് പിറന്നാള്‍ ആശംസിക്കുന്നു.

സംവിധാന സഹായി ആയിട്ടായിരുന്നു മലയാള ചലച്ചിത്ര രംഗത്തേക്കുള്ള സൗബിന്റെ അരങ്ങേറ്റം. പിന്നീട് അന്നയും റസൂലും എന്ന ചിത്രത്തില്‍ സഹനടനായി. സുഡാനി ഫ്രം നൈജീരിയ ആണ് സൗബിന്‍ നായക കഥാപാത്രമായെത്തിയ ആദ്യ ചിത്രം. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്‌കാരവും സൗബിനെ തേടിയെത്തി. തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ പറവ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചതും സൗബിന്‍ ഷാഹിര്‍ ആയിരുന്നു.

Story highlights: Vinay Forrt wishing birthday to Soubin Shahir

https://www.facebook.com/vinayforrt/posts/2997023100398191