പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ വിനായകന് ‘ഒരുത്തീ’യില്‍
നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളചലച്ചിത്ര രംഗത്തേക്ക് നവ്യ നായര്‍ മടങ്ങിയെത്തുന്ന ചിത്രമാണ് ഒരുത്തീ. മലയാളികളുടെ പ്രിയതാരം നവ്യ നായര്‍. ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ മടങ്ങിവരവ്. വി കെ പ്രകാശ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം.
ചിത്രത്തില്‍ വിനായകനും ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥനാണ് ചിത്രത്തിലെ വിനായകന്റെ കഥാപാത്രം. നവ്യ നായര്‍ അവതരിപ്പിക്കുന്ന രാധാമണി എന്ന കഥാപാത്ത്രിന്റെ ഭര്‍ത്താവായെത്തുന്നത് സൈജു കുറുപ്പാണ്.
ഒരു വീട്ടമ്മയുടെ അതിജീവന കഥയാണ് ചിത്രത്തിന്റെ പ്രമേയം. വളരെ സാധാരണക്കാരിയായ ഒരു വീട്ടമ്മയായാണ് ചിത്രത്തില്‍ നവ്യ നായര്‍ എത്തുന്നത്. ഒരു സ്ത്രീയുടെ പോരാട്ടത്തിന്റെ കഥയും ചിത്രം പറയുന്നു.
എസ് സുരേഷ് ബാബുവിന്റേതാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും. ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗോപി സുന്ദറും തകര ബാന്‍ഡുമാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത്. സിനിമയുടെ ചിത്രസംയോജനം നിര്‍വഹിക്കുന്നത് ലിജോ പോള്‍ ആണ്.
Story highlights: Vinayakan in Oruthee Movie