നീലക്കണ്ണുകള്ക്കൊണ്ട് സമൂഹമാധ്യമങ്ങള്‍ കീഴടക്കിയ ചായ്-വാലയുടെ ഇന്നത്തെ ജീവിതം
നീലക്കണ്ണുകള്ക്കൊണ്ടുള്ള ഒരു നോട്ടം കൊണ്ട് സൈബര്‍ ഇടങ്ങള്‍ കീഴടക്കിയ ആ ചെറുപ്പക്കാരനെ പലരും മറന്നു കാണില്ല. ചായ വില്‍പ്പനക്കാരനായ ആ ചെറുപ്പക്കാരന്റെ ചിത്രം അതിവേഗമാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടത്. 2016 സെപ്റ്റംബറില്‍ ജിയോ അലി എന്ന ചെറുപ്പക്കാരന് പകര്‍ത്തിയതായിരുന്നു ആ ചിത്രം.
എന്നാല്‍ ആ ഒരൊറ്റ ചിത്രം കൊണ്ട് ആകെ മാറ്റം സംഭവിച്ചിരിക്കുകയാണ് പാകിസ്താന് സ്വദേശി അര്‍ഷദ് ഖാന് എന്ന യുവാവിന്റെ ജീവിതം. സമൂഹമാധ്യമങ്ങളൂലെ ലോക ശ്രദ്ധ നേടിയപ്പോള്‍ ജീവിതം പച്ചപിടിപ്പിക്കാനുള്ള ഒരു മാര്‍ഗം കൂടിയാണ് അര്‍ഷദ് ഖാന്റെ മുന്നില്‍ തുറന്നത്.
ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായപ്പോള്‍ നിരവധി അവസരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. ഏറ്റവും സുന്ദരനായ ചായ്-വാല എന്ന തലക്കെട്ടോടെ നിരവധിപ്പേര്‍ പങ്കുവെച്ചു അര്‍ഷദ് ഖാന്റെ ചിത്രങ്ങള്‍. മോഡലിങ് രംഗത്തും അദ്ദേഹത്തിന് നിരവധി അവസരങ്ങള്‍ ലഭിച്ചു. പരസ്യ ചിത്രങ്ങളിലും സംഗീത വീഡിയോകളിലുമെല്ലാം അഭിനയിച്ചു. ഇതില്‍ നിന്നെല്ലാം ലഭിച്ച വരുമാനം കൊണ്ട് ഒരു കഫേ തുടങ്ങി ഈ യുവാവ്.
കഫേ ചായ്-വാല റൂഫ് ടോപ്പ് എന്നാണ് പേര്. പലരും പേരിലെ ചായ്- വാല എടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും ചായ് -വാല എന്ന പേരില്‍ പ്രശസ്തനായതുകൊണ്ട് ആ പേര് മാറ്റാന്‍ അദ്ദേഹം തയാറായില്ല. ഇസ്ലാമാബാദിലാണ് അര്‍ഷദ് ഖാന്റെ കഫേ.
Story highlights: viral chaiwala from pakistan runs his own cafe now