ഓൾവെയ്സ് മ്യൂട്ട് റെഡി; പുതിയ മാറ്റവുമായി വാട്സ്ആപ്പ്
ഇന്ന് മിക്കവരുടെയും ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് വാട്സ്ആപ്പ്. എപ്പോഴും അപ്ഡേറ്റഡ് ആയതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസേജിങ് ആപ്പാണ് ഇത്. എന്നാൽ വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ നിരന്തരമായുള്ള മെസേജുകൾ കാരണം വിഷമിക്കുന്നവരും നിരവധിയാണ്. ചില സാഹചര്യങ്ങളിൽ ഈ ഗ്രൂപ്പുകളിൽ നിന്ന് ലെഫ്റ്റ് ആകാനും പറ്റാത്തവർക്ക് ആകെയുള്ള ആശ്വാസം മ്യൂട്ട് ഓപ്ഷനാണ്.
എന്നാൽ നിലവിൽ ഒരു വർഷം വരെ മാത്രമാണ് വ്യക്തിഗത ചാറ്റോ ഗ്രൂപ്പ് മെസേജോ മ്യൂട്ട് ആക്കാൻ കഴിയുക. പക്ഷെ ഇപ്പോൾ ഉപഭോക്താക്കളുടെ ആവശ്യം കണക്കിലെടുത്ത് വാട്സ്ആപ്പ് അതിൽ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്. പുതുക്കിയ മാറ്റം അനുസരിച്ച് ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ‘എല്ലായ്പ്പോഴും മ്യൂട്ട്’ എന്നുള്ള ഒരു ഓപ്ഷൻ അവതരിപ്പിച്ചിട്ടുണ്ട്.
അതേസമയം ആപ്ലിക്കേഷൻ സ്റ്റോറുകളിൽ നിന്ന് വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യാതെ തന്നെ പുതിയ മ്യൂട്ട് ഓപ്ഷൻ ലഭ്യമാകും. സെർവർ സൈഡ് അപ്ഡേറ്റായാണ് ഇത് ലഭ്യമാകുന്നത്. അതേസമയം ഇത് ലഭ്യമായില്ലെങ്കിൽ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവ വഴി വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്താൽ മതി. ഈ സേവനം ലഭ്യമാകും.
Story Highlights: whatsapp feature mute chats forever