നായകനായി മമ്മൂട്ടി; പുതിയ സംവിധാനത്തിനൊരുങ്ങി സക്കരിയ മുഹമ്മദ്

ഹലാല്‍ ലവ് സ്റ്റോറിക്ക് ശേഷം സക്കരിയ മുഹമ്മദ് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനായെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. കൊവിഡ് പ്രതിസന്ധിക്ക് ശേഷമായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. അതേസമയം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിന് ശേഷം സംവിധായകന് സക്കരിയ മുഹമ്മദ് ഒരുക്കുന്ന ചിത്രമാണ് ‘ഹലാല്‍ ലവ് സ്റ്റോറി’. ചിത്രം ഒക്ടോബര്‍ 15ന് പ്രേക്ഷകരിലേക്കെത്തും. ആമസോണ്‍ പ്രൈമിലൂടെയാണ് ഹലാല്‍ ലവ് സ്റ്റോറിയുടെ റിലീസ്.
ജോജു ജോര്‍ജ്, ഇന്ദ്രജിത്ത് സുകുമാരന്‍, ഗ്രേസ് ആന്റണി, ഷറഫുദ്ദീന്, സൗബിന് ഷാഹിര്‍, പാര്‍വതി തിരുവോത്ത് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. പപ്പായ സിനിമാസിന്റെ ബാനറിന് ആഷിഖ് അബു, ജെസ്ന ആസിം, ഹര്‍ഷദ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ സംവിധായകന് സക്കരിയ മുഹമ്മദും മുഹ്സിന് പരാരിയും ചേര്‍ന്നാണ് ‘ഹലാല്‍ ലവ് സ്റ്റോറി’ എന്ന പുതിയ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. അജയ് മേനോനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സൈജു ശ്രീധര്‍ എഡിറ്റിങ് നിര്‍വഹിക്കുന്നു. ബിജിബാല്‍, ഷഹബാസ് അമന്, റെക്സ് വിജയന്, യാക്സണ്‍ ഗാരി പെരേര, നേഹ നായര്‍ ചേര്‍ന്ന് സംഗീതം ഒരുക്കുന്നു.
Story highlights: Zakariya directs next with Mammootty