സൂരരൈ പോട്രുവിലെ ബൊമ്മിയുടെ ബണ്‍ വേള്‍ഡ് ബേക്കറിക്ക് 25 വയസ്സ്
തമിഴ് ചലച്ചിത്ര താരം സൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘സുരരൈ പോട്രു’. അപര്‍ണ ബാലമുരളിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ബൊമ്മി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അപര്‍ണ ബാലമുരളി അവതരിപ്പിക്കുന്നത്. എഴുത്തുകാരനും എയര്‍ ഡെക്കാണ് സ്ഥാപകനും ഇന്ത്യന്‍ ആര്‍മിയിലെ മുന്‍ ക്യാപ്റ്റനുമായ ജി ആര് ഗോപിനാഥിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ചിത്രത്തില്‍ ശ്രദ്ധ നേടിയ ഒന്നാണ് ബൊമ്മിയുടെ ബണ്‍ വേള്‍ഡ് ബേക്കറി. ഗോപിനാഥിന്റെ ഭാര്യ ഭാര്‍ഗവിയുടെ വേഷത്തിലായിരുന്നു അപര്‍ണ ബാലമുരളി എത്തിയത്. ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ലക്ഷ്യത്തില്‍ എപ്പോഴും താങ്ങായി നിന്നതും ഭാര്യയാണ്. ഈ സ്നേഹത്തിന്റെ ആഴം നെടുമാരനും ബൊമ്മിയും സിനിമയില്‍ അനശ്വരമാക്കി. ഭാര്‍ഗവിയുടെ ബണ്‍വേള്‍ഡ് എന്ന ബേക്കറി 25 വയസ്സിലെത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ ഗോപിനാഥ് ഈ സന്തോഷം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുമുണ്ട്.
25 th anniversary Bun World Iyengar Bakery 👏 kudos to a life partner who never let go of her dream ! pic.twitter.com/3zMRjhhilJ
— Capt GR Gopinath (@CaptGopinath) November 26, 2020
അതേസമയം ഭാഷാഭേദമന്യേ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രം നേടുന്നതും. കൊവിഡ് പശ്ചാത്തലം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്. സുധ കൊങ്കരയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.
സൂര്യയുടെ 2 ഡി എന്റര്ടെയ്ന്മെന്റ്, സിഖിയ എന്റര്ടെയ്ന്മെന്റ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് നിര്‍മാണം നിര്‍വഹിക്കുന്നത്. ബിഗ് ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതും. മലയാളികളുടെ പ്രിയതാരം ഉര്‍വശിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.
Story highlights: 25 th anniversary Bun World Soorarai Pottru