രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 41,322 പേർക്ക്
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 93, 51,110 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 41,322 പേർക്കാണ്. 24 മണിക്കൂറിനിടെ 485 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1,36,200 ആയി ഉയർന്നു.
41,452 പേർ കൂടി രോഗമുക്തരായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 87,59,969 ആയി ഉയർന്നിട്ടുണ്ട്. നിലവിൽ 4,54,940 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്ഥാനങ്ങൾ മഹാരാഷ്ട്രയും കേരളവുമാണ്. മഹാരാഷ്ട്രയിൽ പുതുതായി 6185 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 1808550 ആയി. 85 പേരാണ് പുതുതായി മരണത്തിന് കീഴടങ്ങിയത്.
കേരളത്തിൽ ഇന്നലെ മാത്രം 3966 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 23 കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്താകെ കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 2171 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4544 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
Story Highlights: 41,322new active cases reported in India