43,082 പേര്‍ക്ക് കൂടി കൊവിഡ് രോഗം; രാജ്യത്തെ രോഗബാധിതരുടെ എണ്ണം 93 ലക്ഷം കടന്നു
November 27, 2020
കഴിഞ്ഞ ഒരു ദിവസത്തിനിടെ ഇന്ത്യയില്‍ സ്ഥിരീകരിച്ചത് 43,082 കൊവിഡ് പോസിറ്റീവ് കേസുകള്‍. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 93 ലക്ഷം കടന്നു. 93,09,788 പേര്‍ക്കാണ് ഇതുവരെ ഇന്ത്യയില്‍ കൊവിഡ് രോഗം ബാധിച്ചത്.
ഇവരില്‍ 4,55,555 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 492 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണനിരക്ക് 1,35,715 ആയി.
Read more: 45 കോടിയിലധികം കാഴ്ചക്കാര്‍; അല്ലു അര്‍ജുന്റെ ബുട്ട ബൊമ്മ ഗാനത്തിന് ഇപ്പോഴും ആസ്വാദകര്‍
രോഗമുക്തി നിരക്കിലും ഏറെ മുന്നിലാണ് ഇന്ത്യ. 39,379 പേരാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ ആശുപത്രി വിട്ടത്. 87,18,517 പേര്‍ ഇതുവരെ രാജ്യത്താകെ കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായിട്ടുണ്ട്.
Story highlights: 43,082 new COVID19 infections in India