രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44,489 പുതിയ പോസിറ്റീവ് കേസുകൾ കൂടി

November 26, 2020

മാസങ്ങളേറെയായിട്ടും രാജ്യത്തെ വിട്ടൊഴിയാതെ കൊറോണ വൈറസ്.. ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും രാജ്യത്ത് നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 44,489 പോസിറ്റീവ് കേസുകളും 524 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെരോഗബാധിതരായവരുടെ എണ്ണം 92,66,706 ആയി. ആകെ മരണം 1,35,223 ആയി ഉയർന്നിട്ടുണ്ട്.

ഇന്നലെ മാത്രം 10,90,238 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 13,59,31,545 ആയിട്ടുണ്ട്. 24 മണിക്കൂറിനിടെ 36,367 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 86,79,138 ആയി. രാജ്യത്ത് നിലവിൽ ചികിത്സയിൽ കഴിയുന്നത് 4,52,344 പേരാണ്.

Read also:സുലൈ ‘ഐ മിസ് യു’; മലപ്പുറത്തുകാരൻ മറഡോണയുടെ പ്രിയസുഹൃത്തായി മാറിയ കഥ, കുറിപ്പ്

കേരളത്തിൽ ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 6491 പേര്‍ക്കാണ്. 5669 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 66,042 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.83 ആണ്. ഇന്നലെ മാത്രം 26 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിലെ ആകെ മരണം 2121 ആയി. ഇന്നലെ മാത്രം 5770 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,14,676 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,98,616 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,060 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

Story Highlights: 44,489 new covid positive cases reported in india