രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം അഞ്ച് ലക്ഷത്തില്‍ താഴെ
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു. നേരിയ ആശ്വാസം പകരുന്നതാണ് പുതിയ കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,905 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ വിവധ ഇടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം അഞ്ച് ലക്ഷത്തില്‍ താഴെയാണ് എന്നതും ശുഭപ്രതീക്ഷ പകരുന്നു.
86,83,917 പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ 4,89,294 സജീവ കൊവിഡ് കേസുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 550 കൊവിഡ് മരണങ്ങളുടെ റിപ്പോര്‍ട്ട് ചെയ്തത് ഉള്‍പ്പെടെ 1,28,121 മരണങ്ങളാണ് ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
Read more: ‘പഴയ ശീലം അത്ര പെട്ടെന്നൊന്നും പോകില്ല’; ബിബിസി ഓര്‍മ്മകളില്‍ സുപ്രിയ
സജീവ രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 5363 പേരുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. രോഗമുക്തി നിരക്കില്‍ വര്‍ധനവും രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,718 പേരാണ് കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായത്.
Story highlights: 47,905 new Covid 19 Cases reported in India