ഉപജീവനത്തിനായി രാത്രിയിൽ റോഡരികിൽ ഭക്ഷണംവിറ്റ് ഒരമ്മ; നൊമ്പരമായി വീഡിയോ
പ്രാരാപ്തങ്ങൾക്ക് മുന്നിൽ പ്രായത്തിന്റെ അവശതകൾ പലരും പരിഗണിക്കാറില്ല. അത്തരത്തിൽ ഒരു അമ്മയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ഉപജീവനത്തിനായി റോഡരികിൽ ഭക്ഷണം വിൽക്കുകയാണ് ഒരു ‘അമ്മ. ഭർത്താവ് മരിച്ച ശേഷം ജീവിക്കാൻ മറ്റൊരു മാർഗവും ഇല്ലാതെ വന്നതോടെയാണ് എഴുപതാം വയസിൽ ചപ്പാത്തിയും ഡാലും സബ്ജിയും വിൽക്കുന്നതിനായി ഈ ‘അമ്മ തെരുവിലേക്ക് ഇറങ്ങിയത്.
പഞ്ചാബിലെ ജലന്ധറിൽ നിന്നുള്ള ഈ വീഡിയോ ഇതിനോടകം നിരവധിപ്പേർ ഏറ്റെടുത്തുകഴിഞ്ഞു. ജലന്ധറിലെ ഫഗ്‌വാര മാർക്കറ്റ് പരിസരത്താണ് ഈ മുത്തശ്ശി ഭക്ഷണ പൊതിയുമായി ഇരിക്കുന്നത്. ചലച്ചിത്രതാരവും ഗായകനുമായ ദിൽജിത്ത് ദോസന്ത് പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം നിരവധിപ്പേർ ഏറ്റെടുത്തുകഴിഞ്ഞു. ഇനി ജലന്ധറിൽ പോകുമ്പോൾ ഈ മുത്തശ്ശിയുടെ കടയിൽ പോയി ഭക്ഷണം കഴിക്കുമെന്നും തന്റെ ആരാധകർ ഇവിടെ പോയി മുത്തശ്ശിയെ സപ്പോർട്ട് ചെയ്യണമെന്നും വീഡിയോയ്ക്ക് ഒപ്പം പങ്കുവെച്ച കുറിപ്പിലൂടെ ദിൽജിത്ത് പറഞ്ഞു.
Read also:കണ്ണു നിറഞ്ഞിട്ടും തളര്‍ന്നില്ല; ഈ ‘കരാട്ടെ കിഡ്’ ആളു കൊള്ളാലോ: വൈറല്‍ വീഡിയോ
ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം ഈ വീഡിയോ ഏറ്റെടുത്തത്. പ്രായം തളർത്തിയിട്ടും ഉപജീവനത്തിനായി കഷ്ടപ്പെടുന്ന ഈ മുത്തശ്ശിയെ സപ്പോർട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധിപ്പേരും എത്തുന്നുണ്ട്.
Phagwara Gate kol Beth de ne Bebe Ji .. Mere Paraunthe Pakke Jadon Jalandhar Side GEYA..Tusi v Zarur Ja Ke Aeyo 🙏🏾
— DILJIT DOSANJH (@diljitdosanjh) November 1, 2020
Rab Di Raza ch Raazi Reh Ke Hasna Kisey Kisey Nu Aunda.. 🙏🏾
RESPECT pic.twitter.com/PwkJqZ3FlC
Story Highlights:70 year old woman sells food on roadside