40 വര്‍ഷങ്ങള്‍ക്ക് ശേഷം അങ്ങാടി വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നു: ട്രെയ്ലര്
അങ്ങാടി, മലയാള സിനിമലോകത്ത് ഒരു കാലത്ത് ഏറെ ശ്രദ്ധ നേടിയ ചിത്രം. പുതുതലമുറയ്ക്ക് അത്ര പരിചിതമല്ലെങ്കിലും അങ്ങാടി കണ്ടിറങ്ങിയ ആരും ആ ചിത്രം മറക്കാന്‍ ഇടയില്ല. അനശ്വര നടന് ജയന് കേന്ദ്ര കഥാപാത്രമായെത്തിയ അങ്ങാടി 1980-ല്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ്.
ഐ വി ശശി ഒരുക്കിയ അങ്ങാടി നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നു. എസ് ക്യൂബ് ഫിലിംസിന്റെ യുട്യൂബ് ചാനലിലൂടെ നവംബര്‍ 16 മുതല്‍ ചിത്രം പ്രേക്ഷകര്‍ക്ക് കാണാം. അതേസമയം ചിത്രത്തിന്റെ ട്രെയ്ലറും എസ് ക്യൂബ് ഫിലിംസ് പുറത്തുവിട്ടിട്ടുണ്ട്.
Read more: ശരത്കാല ഭംഗിയില്‍ നിറഞ്ഞ് സംവൃത: ചിത്രം
ടി ദാമോദരനാണ് അങ്ങാടി എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ജയനൊപ്പം സീമയും സുകുമാരനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി. ശ്യാം ആയിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകന്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി വി ഗംഗാധരനാണ് ചിത്രത്തിന്റെ നിര്‍മാണം.
Story highlights: Angadi Movie trailer