‘നിങ്ങളുടെ പുഞ്ചിരിക്കുന്ന മുഖങ്ങളില്ലാതെ എന്റെ ജീവിതം സങ്കൽപ്പിക്കാൻ കഴിയില്ല’- അപ്പയ്ക്കും അമ്മയ്ക്കും വിവാഹ വാർഷികം ആശംസിച്ച് അന്ന ബെൻ

November 24, 2020

ആദ്യ ചിത്രത്തിലൂടെ തന്നെ അഭിനയത്തിന്റെ മനോഹര നിമിഷങ്ങൾ മലയാളികൾക്ക് സമ്മാനിച്ച നടിയാണ് അന്ന ബെൻ. രണ്ടാമത്തെ ചിത്രമായ ഹെലനിലൂടെ അമ്പരപ്പിച്ച അന്ന ബെൻ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക പരാമർശത്തിന് അർഹയുമായി. മികച്ച വേഷങ്ങൾ തേടിയെത്തുന്ന സന്തോഷത്തിനിടയിൽ അച്ഛനും അമ്മയ്ക്കും രസകരമായ വിവാഹ വാർഷിക ആശംസ നേരുകയാണ് അന്ന ബെൻ.

‘സ്വയം തമാശകൾ പറയുമ്പോഴോ അമ്മയോടൊപ്പമോ ഉള്ളപ്പോഴാണ് അപ്പ ഇത്ര ആത്മാർഥമായി ചിരിക്കുന്നത് കണ്ടിട്ടുള്ളത്.ഇതാണ് അദ്ദേഹത്തിന്റെ ചിരി. അപ്പയുടെ തമാശകളിൽ അഭിമാനവും അതിനൊപ്പം അമ്മ ചിരിക്കുന്നതിൽ സന്തോഷവും. എന്റെ ജീവിതത്തിൽ ഈ രണ്ടുപേർ ഉണ്ടായിരിക്കുന്നതിൽ ഞാൻ ഭാഗ്യവതിയാണ്. 26 വർഷം മുമ്പ് ഈ ദിവസം അവർ പരസ്പരം വിവാഹം കഴിക്കാൻ സമ്മതിച്ചില്ലെങ്കിൽ ഞാൻ ഇവിടെ എത്തില്ലായിരുന്നു! നിങ്ങളുടെ പുഞ്ചിരിക്കുന്ന മുഖങ്ങളില്ലാതെ എന്റെ ജീവിതം സങ്കൽപ്പിക്കാൻ കഴിയില്ല. ഞാൻ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു. അപ്പയ്ക്കും അമ്മയ്ക്കും വിവാഹ വാർഷികാശംസകൾ’- അന്നയുടെ വാക്കുകൾ.

തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലമാണ് അന്നയുടെ പിതാവ്. നാട്ടിൻപുറത്തിന്റെ കുറുമ്പും കുസൃതിയുമായി ബേബി മോളായി വന്ന് മികച്ച പ്രകടനമാണ് ആദ്യ ചിത്രത്തിൽ അന്ന ബെൻ കാഴ്ചവെച്ചത്. രണ്ടാമത്തെ ചിത്രമായ ഹെലനിൽ കൂടുതൽ മികച്ചതായി അമ്പരപ്പിച്ചു. മാത്തുക്കുട്ടി സേവ്യർ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറിൽ വിനീത് ശ്രീനിവാസൻ ആണ് നിർമിച്ചത്. മാത്തുക്കുട്ടിക്കൊപ്പം  ആല്‍ഫ്രഡ് കുര്യന്‍ ജോസഫ്, നോബിള്‍ ബാബു തോമസ് എന്നിവര്‍ കൂടി ചേര്‍ന്നാണ് ഹെലന്റെ  രചന നിര്‍വഹിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം.

Read More: പകൽ കിനാവിൽ മുഴുകി നസ്രിയ- മനോഹര ചിത്രം

ഹെലന് ശേഷം അന്ന നായികയായ കപ്പേളയും മികച്ച പ്രതികരണമാണ് നേടിയത്. റോഷൻ മാത്യുവും അന്ന ബെന്നും ശ്രീനാഥ് ഭാസിയുമായിരുന്നു കപ്പേളയിൽ പ്രധാന വേഷത്തിൽ എത്തിയത്.

Story highlights- anna ben’s anniversary wishes for her parents