സീരിയല്‍ താരം ആതിര മാധവ് വിവാഹിതയായി: വീഡിയോ

Athira Madhav Wedding video

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി ആതിര മാധവ് വിവാഹിതയായി. രാജീവ് മേനോന്‍ ആണ് വരന്‍. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് വളരെ കുറച്ച് പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. മൊബൈല്‍ കമ്പനി ഉദ്യോഗസ്ഥനാണ് വരന്‍ രാജീവ്.

Read more: “ഈ സാരി കുറച്ച് സ്‌പെഷ്യലാണ്, അതിന് പിന്നില്‍ ഒരു കാരണവുമുണ്ട്”: പൂര്‍ണിമ ഇന്ദ്രജിത്

അവതാരകയായും ശ്രദ്ധ നേടിയ താരമാണ് ആതിര. എഞ്ചിനിയറിംഗ് മേഖലയിലെ ജോലി ഉപേക്ഷിച്ചാണ് താരം അഭിനയ രംഗത്തേക്ക് പ്രവേശിച്ചത്.

Story highlights: Athira Madhav Wedding video