നാദിർഷയുടെ മകളുടെ വിവാഹ നിശ്ചയത്തിൽ തിളങ്ങി നമിതയും കാവ്യയും മീനാക്ഷിയും
അഭിനേതാവും സംവിധായകനുമായ നാദിർഷയുടെ മകൾ ആയിഷ നാദിർഷയുടെ വിവാഹ നിശ്ചയ ചടങ്ങിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. ഉപ്പള സ്വദേശി ബിലാലാണ് വരൻ. താര സമ്പന്നമായാണ് വിവാഹ നിശ്ചയ ചടങ്ങ് നടന്നത്. നാദിർഷയുടെയും ആയിഷയുടെയും അടുത്ത സിനിമാ സുഹൃത്തുക്കൾ ചടങ്ങിൽ പങ്കെടുത്തു.
ദിലീപ്, കാവ്യാ മാധവൻ, മീനാക്ഷി എന്നിവരും നമിത പ്രമോദും വിവാഹ നിശ്ചയത്തിന് സജീവ സാന്നിധ്യമായി. സുഹൃത്ത് വിവാഹിതയാകുന്നു എന്ന ഹാഷ്ടാഗിനൊപ്പമാണ് നമിത ചിത്രങ്ങൾ പങ്കുവെച്ചത്. സ്റ്റൈലിസ്റ്റാണ് ആയിഷ നാദിർഷ. അടുത്തിടെ നമിത പ്രമോദിനെ ഫോട്ടോഷൂട്ടിന് അണിയിച്ചൊരുക്കി ആയിഷ ശ്രദ്ധ നേടിയിരുന്നു.
Read More: ഈ പെൺകുട്ടി സൂപ്പർ പൊളിയാണ്; നിത്യയെക്കുറിച്ച് സംവിധായിക
മിമിക്രി ആർട്ടിസ്റ്റ്, അഭിനേതാവ്, ഗായകൻ, ഗാനരചയിതാവ്, ടെലിവിഷൻ അവതാരകൻ, സംവിധായകൻ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന നാദിർഷയ്ക്കും ഷാഹിനയ്ക്കും രണ്ടു മക്കളാണ്. ആയിഷയും ഖദീജയും. ഇരുവരും സമൂഹമാധ്യമങ്ങളിൽ നമിത പ്രമോദിനൊപ്പം സജീവമാണ്. ദിലീപിന്റെ മകൾ മീനാക്ഷിയും ഇവരുടെ ഉറ്റ സുഹൃത്താണ്.
Story highlights- ayisha nadirsh engagement