വില 14 കോടി; താരമായി ന്യൂ കീം എന്ന പ്രാവ്
ഒരു പ്രാവിന് 14 കോടി രൂപ… കേള്‍ക്കുമ്പോള്‍ പലരും നെറ്റി ചുളിച്ചേക്കാം. സംഗതി സത്യമാണോ എന്ന് തലപുകഞ്ഞ് ആലോചിച്ചേക്കാം. എന്നാല്‍ സംഗതി സത്യം തന്നെയാണ്. ന്യൂ കീം എന്ന പന്തയ പ്രാവിന് ലേലത്തില്‍ ലഭിച്ചത് 14 കോടി രൂപയാണ്.
ബെല്‍ജിയം ആസ്ഥാനമായുള്ള പീജിയന്‍ പാരഡൈസ് എന്ന ലേല കമ്പനിയാണ് ഓണ്‍ലൈനായി ലേലം സംഘടിപ്പിച്ചത്. ലേലത്തില്‍ പേര് വെളിപ്പെടുത്താത്ത രണ്ട് ചൈനീസ് പൗരന്മാരാണ് 1.6 ദശലക്ഷം യൂറോ(ഏകദേശം 14 കോടി 15 ലക്ഷം)യ്ക്ക് ന്യൂ കീം എന്ന പ്രാവിനെ സ്വന്തമാക്കിയത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ തുകയ്ക്ക് വിറ്റുപോയ പ്രാവ് എന്ന റെക്കോര്‍ഡും ഇനി ന്യൂ കീമിന് സ്വന്തം.
Read more: ‘ബൊമ്മി’യെ സ്വീകരിച്ചതിന് ഹൃദയം നിറഞ്ഞ നന്ദിയുമായി അപര്‍ണ ബാലമുരളി
വിവിധ പറക്കല്‍ പന്തയങ്ങളിലെ ചാമ്പ്യനാണ് ന്യൂ കീം. കഴിഞ്ഞ വര്‍ഷം അര്‍മാന്‍ഡോ എന്ന പ്രാവിന് ലേലത്തില്‍ 11 കോടിയിലധികം രൂപ ലഭിച്ചിരുന്നു. ഈ തുകയേയും മറികടന്നാണ് ന്യൂ കീം താരമായത്.
Story highlights: Belgian Racing Pigeon “New Kim” Sold For Record Price