കാലിൽ ചെരുപ്പില്ല, പഴയ സൈക്കിളുമായി മത്സരിക്കാനിറങ്ങി; ഇത് ലോകം നെഞ്ചിലേറ്റിയ കുഞ്ഞുബാലൻ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളുടെ മുഴുവൻ ഹൃദയം കീഴടക്കിയ ഒരു ചിത്രമുണ്ട്. ഒരു സൈക്കളിംഗ് മത്സരത്തിന്റെ ചിത്രം. ഒരു കൂട്ടം കുട്ടികൾ നടത്തുന്ന സൈക്കളിംഗ് പരിപാടിയിൽ ലോകത്തിന്റെ മുഴുവൻ ഹൃദയം കവർന്നത് കംബോഡിയയിലെ ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്നും മത്സരിക്കാൻ എത്തിയ പിച്ച് തിയാറ എന്ന കുഞ്ഞുമോന്റെ ചിത്രമാണ്.
സൈക്കളിംഗ് മത്സരത്തിനായി അത്യാധുനിക സജ്ജീകരണങ്ങളുള്ള സൈക്കിളും, മികച്ച രീതിയിൽ ഉള്ള വസ്ത്രങ്ങളും തലയിൽ ഹെൽമറ്റും കാലിൽ ഷൂസുകളുമൊക്കെയിട്ട് കുട്ടികളെല്ലാം വരിവരിയായി നിന്നപ്പോൾ അവിടെ കൂടിയവരുടെ മുഴുവൻ ശ്രദ്ധ പിടിച്ചുപറ്റിയത് പിച്ച് തിയാറ എന്ന ബാലനിലേക്കാണ്. അവന്റെ കൈയിൽ ഉള്ളത് ഒരു പഴയ സൈക്കിൾ മാത്രമാണ്. കാലിൽ ഒരു ചെരുപ്പോ തലയിൽ ഹെൽമറ്റോ ഒന്നുമില്ലാതെയാണ് പിച്ച് തിയാറ മത്സരത്തിനായി ഇറങ്ങിയത്.
വളരെ പാവപ്പെട്ട കുടുംബത്തിൽ നിന്നുമാണ് പിച്ച് തിയാറ മത്സരക്കളത്തിലേക്ക് എത്തിയത്. അസുഖബാധിതയായ അമ്മയ്ക്ക് മരുന്ന് വാങ്ങിക്കാൻ പോലും പണമില്ലാതിരുന്ന കുടുംബത്തിൽ നിന്നും എത്തിയ ബാലൻ മത്സരിക്കാൻ കാണിച്ച ആവേശത്തിനാണ് ഇപ്പോൾ ലോകം മുഴുവൻ കൈയടിക്കുന്നത്. അതേസമയം മത്സരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധിപ്പേരാണ് ഈ കുഞ്ഞുബാലനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. പിച്ച് തിയാറയ്ക്ക് പുതിയ സൈക്കിൾ ഉൾപ്പെടെ നിരവധി സഹായങ്ങളും ഇതിനോടകം ലഭിച്ചുകഴിഞ്ഞു.
Story Highlights: Cambodian boy races barefoot with an old bicycle goes viral