കണ്ണിന്റെ വരൾച്ചയ്ക്ക് പിന്നിലെ കാരണങ്ങളും പ്രതിവിധിയും
കരയാൻ സാധിക്കുന്നതും കണ്ണുകൾ നിറയുന്നതുമൊക്കെ ഒരു അനുഗ്രഹം കൂടിയാണ്. കാരണം കണ്ണുകളിൽ ഈർപ്പവും ലൂബ്രിക്കേഷനും നിലനിർത്താൻ കണ്ണുനീർ സഹായിക്കും. ഈർപ്പം നിലനിർത്താൻ വെള്ളവും, ലൂബ്രിക്കേഷനായി എണ്ണയും, അണുബാധ തടയുന്നതിനായി ആന്റിബോഡികളും പ്രത്യേക പ്രോട്ടീനുകളും
അടങ്ങിയ മ്യൂക്കസും ചേർന്നതാണ് കണ്ണുനീര്. എന്നാൽ കണ്ണുകൾക്ക് വരൾച്ച അനുഭവപ്പെട്ടാൽ അതിനർത്ഥം
നിങ്ങളുടെ കണ്ണുനീർ സംവിധാനം തകരാറിലാണെന്നാണ്.
കണ്ണുകൾക്ക് അനുഭവപ്പെടുന്ന ചൊറിച്ചിൽ, കണ്ണിനുള്ളിൽ എന്തോ തടയുന്നതായുള്ള തോന്നൽ, ചുവപ്പ്, മങ്ങിയ കാഴ്ച, വെളിച്ചത്തേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് വരണ്ട കണ്ണിന്റെ ലക്ഷണം. ചിലപ്പോൾ, കണ്ണുനീർ ഒഴുകുന്ന സംവിധാനത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടാകാം. അല്ലെങ്കിൽ എയർകണ്ടീഷണർ, ഹീറ്റർ തുടങ്ങിയവ കൊണ്ടോ കണ്ണുകൾക്ക് വരൾച്ച അനുഭവപ്പെടാം.
കൃത്രിമ കണ്ണുനീർ തുള്ളികളും കണ്ണുകളിൽ ഒഴിക്കുന്ന തൈലങ്ങളും വിപണിയിൽ ലഭ്യമാണ്. ഇതാണ് ഏറ്റവും സാധാരണമായ ചികിത്സ. എന്നാൽ ഓരോരുത്തരുടെയും കണ്ണിന്റെ പ്രശ്നങ്ങൾക്കനുസരിച്ച് തുള്ളിമരുന്നുകൾ വ്യത്യസ്തമായിരിക്കും. അത് ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. അല്ലെങ്കിൽ എയർ ടൈറ്റ് ഗ്ലാസ്സുകൾ ഉറങ്ങാൻ സമയത്ത് ഉപയോഗിക്കാം.
ചിലപ്പോൾ, വരണ്ട കണ്ണുകൾ വളരെയധികം കണ്ണുനീർ സൃഷ്ടിക്കുന്നു. ആശയക്കുഴപ്പമുണ്ടാക്കുന്ന ഈ അവസ്ഥയെ റിഫ്ലെക്സ് ടിയറിംഗ് എന്ന് വിളിക്കുന്നു. ഈർപ്പത്തിന്റെ അഭാവം നിങ്ങളുടെ കണ്ണിനെ പ്രകോപിപ്പിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. കൂടുതൽ ലൂബ്രിക്കേഷനായി ഇത് നിങ്ങളുടെ നാഡീവ്യവസ്ഥയിലൂടെ ഒരു സിഗ്നൽ നൽകുന്നതാണ്. എന്നാൽ ഈ കണ്ണുനീരിൽ കൂടുതലും വെള്ളമാണ്, അതിനാൽ അവ സാധാരണ കണ്ണുനീർ പോലെ പ്രവർത്തിക്കില്ല.
Story highlights- Causes of dry eyes