9 വിക്കറ്റിന്റെ ആശ്വാസ ജയത്തോടെ ചെന്നൈയ്ക്ക് മടങ്ങാം; പ്ലേ ഓഫ് പ്രതീക്ഷയറ്റ് പഞ്ചാബും
ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് വിജയം. ഒമ്പത് വിക്കറ്റിനാണ് ചെന്നൈയുടെ ജയം. 154 റണ്‍സിന്റെ വിജയലക്ഷ്യം ഏഴ് പന്തുകള്‍ ബാക്കിനില്‍ക്കെ ഒരു വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് മറികടന്നു.
അതേസമയം ചെന്നൈയ്ക്ക് ഇത് ആശ്വാസജയം മാത്രമാണ്. പ്രാഥമിക ഘട്ടത്തിലെ തങ്ങളുടെ അവസന മത്സരമാണ് ചെന്നൈ ഇന്ന് വിജയിച്ചത്. പക്ഷെ പ്ലേ ഓഫ് സാധ്യത ചെന്നൈയ്ക്ക് ഇല്ല. പഞ്ചാബിന്റേയും പ്ലേ ഓഫ് സാധ്യത മങ്ങി.
ടോസ് നേടിയ ചെന്നൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. പ്ലേ ഓഫ് പ്രതീക്ഷയുമായി കളത്തിലിറങ്ങിയ പഞ്ചാബിനെ കൂറ്റന്‍ സ്‌കോറിലേക്ക് കടത്താതെ ചെന്നൈ ബൗളര്‍മാര്‍ കരുത്ത് കാട്ടി.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന്റെ തുടക്കം ഭേദപ്പെട്ട നിലയിലായിരുന്നു. എന്നാല്‍ ടീം സ്‌കോര്‍ 48 ആയപ്പോള്‍ ഓപ്പണര്‍മാരില്‍ ഒരാളായ മായങ്ക് അഗര്‍വാള്‍ പുറത്തായി. കെ എല്‍ രാഹുല്‍ 29 റണ്‍സാണ് നേടിയത്. 30 പന്തില്‍ നിന്നുമായി മൂന്ന് ഫോറും നാല് സിക്സുമടക്കം 62 റണ്‍സ് അടിച്ചെടുത്ത് പുറത്താകാതെ നിന്ന ദീപക് ഫൂഡയാണ് പഞ്ചാബിനെ തുണയായത്.
ഋതുരാജ് ഗെയ്ക്വാദ് ആണ് ചെന്നൈയ്ക്ക് മികച്ച റണ്‍സ് സമ്മാനിച്ചത്. 49 പന്തില്‍ നിന്നുമായി പുറത്താകാതെ 62 റണ്‍സ് അടിച്ചെടുത്തു ഗെയ്ക്വാദ്. 34 പന്തില്‍ നിന്നുമായി 48 റണ്‍സ് നേടിയ ഫാഫ് ഡുപ്ലേസിയും 30 പന്തില്‍ നിന്നും പുറത്താകാതെ 30 റണ്‍സ് നേടിയ അമ്പാട്ടി റായുഡുവും ചെന്നൈക്ക് കരുത്തായി.
Story highlights: Chennai Super Kings vs Kings XI Punjab 53rd match IPL