ചൈനയുടെ പുതിയ ചാന്ദ്ര ദൗത്യം; ചന്ദ്രനിലെ പാറയും മണ്ണും ശേഖരിക്കും
പുതിയ ചാന്ദ്ര ദൗത്യത്തിനൊരുങ്ങി ചൈന. പരിവേഷണണ വാഹനം ചൊവ്വാഴ്ച (24-11-2020) ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്ക് പുറപ്പെടും. ചന്ദ്രനിലെ പാറയും മണ്ണും ശേഖരിച്ച് ഭൂമിയില്‍ എത്തിക്കുന്നതിനു വേണ്ടിയാണ് ഈ ദൗത്യം. ശാസ്ത്രജ്ഞന്മാരോ മറ്റ് ആളുകളോ ഇല്ലാതെയാണ് പരിവേഷണ വാഹനത്തിന്റെ സഞ്ചാരം.
ചാങ് ഇ-5 എന്നാണ് ചൈനയുടെ പുതിയ ചാന്ദ്ര ദൗത്യത്തിന്റെ പേര്. ചൈനാ നാഷ്ണല്‍ സ്പേസ് അഡ്മിനിസ്ട്രേഷന്റെ ചാന്ദ്രപരിവേഷണത്തിന്റെ ഭാഗമായുള്ള പദ്ധതിയാണ് ചാങ് ഇ-5. മുമ്പ് 1960 കളിലും 1970കളിലും അമേരിക്കയും സോവിയറ്റ് യൂണിയനും ഇത്തരത്തിലുള്ള ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
Read more: കിടിലന്‍ ഗെറ്റപ്പില്‍ ജോജു ജോര്‍ജ്, ശ്രദ്ധനേടി പീസ് ലൊക്കേഷന്‍ ചിത്രം
അതേസമയം ദൗത്യത്തിന്റെ ഭാഗമായി ഏകദേശം 1.81 കിലോഗ്രാം പാറയും മണ്ണുമായിരിക്കും ചന്ദ്രനില്‍ നിന്നും ഭൂമിയില്‍ എത്തിക്കുക. ചന്ദ്രനെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കുവാന്‍ വേണ്ടിയാണ് ഇവ ശേഖരിക്കുന്നത്.
Story highlights: China Moon Mission Chang’e 5