ഇന്നറിയാം മുംബൈയ്‌ക്കൊപ്പം ഏറ്റുമുട്ടാനെത്തുന്ന വമ്പന്‍മാരെ

November 8, 2020
Delhi Capitals vs Sunrisers Hyderabad Qualifier 2

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിമൂന്നാം സീസണിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. ആരു നേടും ഇത്തവണത്തെ ഐപിഎല്‍ എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാന്‍ ഇനി ദിവസങ്ങളുടെ ദൈര്‍ഘ്യം മാത്രം. മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍ തങ്ങളുടെ എതിരാളികളെ കാത്തിരിക്കുന്നു. ആ വമ്പന്‍മാര്‍ ആരാണെന്ന് ഇന്നറിയാം.

രണ്ടാം ക്വളിഫയര്‍ മത്സരത്തില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സും സണ്‍റൈസേഴ്‌സ് ഹൈദരബാദും ഇന്ന് ഏറ്റുമുട്ടും. ഇരു ടീമുകള്‍ക്കും ഏറെ നിര്‍ണായകമായതുകൊണ്ടുതന്നെ ആവേശഭരിതമായ മത്സരമായിരിക്കും ഇന്ന് അരങ്ങേറുക. ജയിക്കുന്ന ടീം ഫൈനലിലേക്ക് പ്രവേശിക്കുമ്പോള്‍ ഫൈനല്‍ സ്വപ്‌നം കാണാനാവാതെ മടങ്ങേണ്ടി വരും തോല്‍ക്കുന്ന ടീമിന്.

Read more: പാളം തെറ്റിയ മെട്രോ ട്രെയിന് രക്ഷയായ ‘തിമിംഗലത്തിന്റെ വാല്‍’

ആദ്യ ക്വാളിഫയറില്‍ മുംബൈയോട് പരാജയപ്പെട്ടതിന്റെ ക്ഷീണം അകറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഡല്‍ഹി ഇന്ന് കളത്തിലിറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ മുംബൈയെ പരാജയപ്പെടുത്തിയതിന്റേയും എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനേയും പരാജയപ്പെടുത്തിയ കരുത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദും ഇന്ന് കളത്തിലിറങ്ങും.

Story highlights: Delhi Capitals vs Sunrisers Hyderabad Qualifier 2