ഷാജു ശ്രീധര്‍-ചാന്ദ്‌നി ദമ്പതികളുടെ മകള്‍ നായികയായി സിനിമ; പൂജാ ചടങ്ങില്‍ ശ്രദ്ധ നേടി ദിലീപും: വീഡിയോ

Dileep in Nandana movie std x e 99 batch Pooja

മറ്റൊരു താരപുത്രി കൂടി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. നടന്‍ ഷാജു ശ്രീധറിന്റേയും നടി ചാന്ദ്നിയുടേയും മകള്‍ നന്ദന ഷാജു നായികയായി പുതി ചിത്രം ഒരുങ്ങുന്നു. സ്റ്റാന്‍ഡേര്‍ഡ്.10-ഇ, 1999 ബാച്ച് എന്നാണ് ചിത്രത്തിന്റെ പേര്.

കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തില്‍ വെച്ച് സിനിമയുടെ പൂജയും കഴിഞ്ഞു. മലയാളികളുടെ പ്രിയ ചലച്ചിത്രതാരം ദിലീപ് ആണ് സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചത്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ പൂജയുടെ വീഡിയോ. ദിലീപാണ് പൂജ വേളയിലെ പ്രധാന ആകര്‍ഷണവും. ജോഷി ജോണ്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നതും.

മിനി മാത്യു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മിനി മാത്യു, ഡേവിഡ് ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. നോയല്‍ ഗീവര്‍ഗ്ഗീസ്, സലീം കുമാര്‍, കിച്ചു ടെല്ലസ്, കോട്ടയം നസീര്‍, ചെമ്പില്‍ അശോകന്‍, ബിറ്റോ ഡേവിസ്, ശ്രീജിത്ത് പെരുമന, സുജിത്, അനീഷ്, അസ്ഹര്‍, അനീഷ് ഗോപാല്‍, ചിനു കുരുവിള, ഗീതി സംഗീത തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്.

Story highlights: Dileep in Nandana movie std x e 99 batch Pooja