15 കോടിയിലേറെ പൂക്കളുമായി ദുബായ് മിറക്കിൾ ഗാർഡൻ ഒരുങ്ങി, ലോകത്തിലെ ഏറ്റവും വലിയ ഉദ്യാനത്തിലേക്ക് ഇത്തവണ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സന്ദർശകരും
15 കോടിയിലേറെ പൂക്കളുമായി ദുബായ് മിറക്കിൾ ഗാർഡൻ ഒമ്പതാം സീസൺ ഒരുങ്ങികഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ഉദ്യാനത്തിലേക്ക് ഇത്തവണ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സന്ദർശകർ എത്തുന്നത്. 120 ലധികം വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട പതിനഞ്ച് കോടിയിലേറെ പൂക്കളുമായാണ് ലോകത്തിലെ ഏറ്റവും വലിയ ഉദ്യാനം ദുബായ് മിറക്കിൾ ഗാർഡൻ ഒരുങ്ങിയത്. ഞായറാഴ്ച മുതൽ കാഴ്ചക്കാർക്ക് വിസ്മയം തീർത്തുകൊണ്ട് മിറക്കിൾ ഗാർഡൻ തുറന്നുകഴിഞ്ഞു. കർശനമായ കൊവിഡ് സുരക്ഷ മാനദണ്ഡങ്ങളോടെയാണ് ഗാർഡനിലേക്ക് കാഴ്ചക്കാരെ പ്രവേശിപ്പിക്കുന്നത്.
പൂക്കൾ കൊണ്ട് നിർമിച്ച ഏരിയൽ ഫ്‌ളോട്ടിങ് ലേഡിയാണ് ഇത്തവണത്തെ പ്രധാന ആകർഷണം. ഗൾഫ് മേഖലയിൽ അധികമൊന്നും കണ്ടിട്ടില്ലാത്ത ഇനത്തിൽപെട്ട പൂക്കളാണ് ഇത്തവണ കൂടുതലും ഉൾപ്പെടുത്തിയിരിക്കുന്നത്. ഏകദേശം 120 ലധികം ഇനങ്ങളിൽപ്പെട്ട പൂക്കൾ കൊണ്ടാണ് ഇവിടെ ഗാർഡൻ ഒരുക്കിയിരിക്കുന്നത്.
എല്ലാ ദിവസവും രാവിലെ ഒമ്പത് മണി മുതൽ രാത്രി ഒമ്പത് മണിവരെയാണ് ഗാർഡനിൽ സന്ദർശകർക്ക് പ്രവേശനാനുമതി ഉള്ളത്. വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ രാത്രി 11 മണിവരെ സന്ദർശകർക്ക് പ്രവേശനനാനുമതി ഉണ്ട്. ഏകദേശം 72,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പാർക്ക് ഒരുക്കിയിരിക്കുന്നത്.
Story Highlights: Dubai Miracle Garden welcomes back visitors