കൊവിഡ് വില്ലനായി; ജേഴ്‌സി മാറ്റിവെച്ച് ഡെലിവറി ബോയിയുടെ കുപ്പായം അണിഞ്ഞ് യുവതാരം
കൊറോണ വൈറസ് എന്ന മഹാമാരി മൂലം നിരവധിപ്പേരാണ് ദുരിതത്തിലായത്. അത്തരത്തിൽ കൊവിഡ് ദുരിതത്തിലാക്കിയ യുവതരമാണ് നെതർലൻഡ്സ് ക്രിക്കറ്റ് താരം പോൾ വാൻ മീകെറൻ. കൊവിഡ് കാരണം 2020-ല്‍ ഓസ്ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ട്വന്റി-20 ലോകകപ്പ് മാറ്റിവെച്ചതോടെയാണ് പോള്‍ വാന്‍ മീകെറൻ ജീവിക്കാനായി ഭക്ഷണ ഡെലിവറി ബോയിയുടെ വേഷം അണിഞ്ഞിരിക്കുന്നത്.
ലോകകപ്പ് ഫൈനൽ നടക്കേണ്ടിയിരുന്ന കഴിഞ്ഞ ദിവസമാണ് ജീവിക്കാനായി താൻ ഓൺലൈനിൽ ഡെലിവറി ബോയിയായി ജോലി ചെയ്യുന്നതിനെക്കുറിച്ച് താരം സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ‘ഇന്ന് യാഥാർഥ്യത്തിൽ ക്രിക്കറ്റ് കളിക്കേണ്ട ദിവസമായിരുന്നു. പക്ഷെ ഞാൻ ഇപ്പോൾ ഡെലിവറി ബോയി ആയി ഭക്ഷണ സാധനങ്ങൾ വിറ്റു നടക്കുകയാണ്’ എന്നാണ് പോൾ വാൻ കുറിച്ചത്.
Read also;ക്യാൻസർ ബാധിതനായ കുഞ്ഞിനെ സന്തോഷിപ്പിക്കാൻ ബാറ്റ്‌സ്മാനായി ഡോക്ടർ; സ്നേഹം നിറഞ്ഞ വീഡിയോ
അതേസമയം ഫാസ്റ്റ് ബൗളറായ പോള്‍ വാന്‍ മാകീരന്‍ എന്ന 27- കാരൻ 5 ഏകദിനങ്ങളിലും 41 ട്വന്റി 20യിലും നെതര്‍ലന്‍ഡിനായി കളത്തിലിറങ്ങിയിട്ടുണ്ട്. എന്നാൽ കൊവിഡ് ശക്തമായതോടെ ഓസ്ട്രേലിയയിൽ നടക്കേണ്ട ടൂർണമെന്റ് 2022-ലേക്കു മാറ്റുകയായിരുന്നു. ഇതോടെയാണ് ജീവിക്കാനായി പുതിയ ജോലി തേടി താരം എത്തിയത്.
ഇതോടെ ക്രിക്കറ്റിന് പ്രചാരം കുറഞ്ഞ നെതര്‍ലാന്‍ഡ് ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ താരങ്ങളുടെ അവസ്ഥ ഐസിസി പരിഗണിക്കണമെന്ന ആവശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.
Should’ve been playing cricket today 😏😢 now I’m delivering Uber eats to get through the winter months!! Funny how things change hahaha keep smiling people 😁 https://t.co/kwVEIo6We9
— Paul van Meekeren (@paulvanmeekeren) November 15, 2020
Story Highlights; dutch cricketer doing the job of delivery boy