15 മീറ്ററിലധികം ആഴമുള്ള കിണറ്റില്‍ വീണ ആ കുട്ടിയാനയെ കരകയറ്റിയത് ഇങ്ങനെ: രക്ഷാപ്രവര്‍ത്തന വീഡിയോ
ഭൂമിയിലെ ഓരോ ജീവനും ഏറെ വിലപ്പെട്ടതാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് ആഴക്കിണറ്റില്‍ വീണ ഒരു കുട്ടിയാനയെ കഠിന പ്രയത്നത്താല്‍ തിരികെ ജീവിതത്തിലേക്ക് കരകയറ്റിയ ഒരു രക്ഷാപ്രവര്‍ത്തനത്തിന്റെ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് മഹത്തരമായ ആ രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോയും.
15 മീറ്ററിലധികം (അമ്പത് അടി) ആഴമുള്ള കിണറ്റില്‍ നിന്നുമാണ് കുട്ടിയാനയെ രക്ഷപ്പെടുത്തിയത്. തമിഴ്നാട്ടിലെ ധര്‍മ്മപുരി ജില്ലയിലെ പഞ്ചവള്ളി ചിന്നാര്‍ ഡാമിനടുത്തുള്ള ഒരു വയലിലെ കിണറ്റില്‍ കുട്ടിയാന വീഴുകയായിരുന്നു. തമിഴ്നാട് വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് ആനക്കുട്ടി ജീവിതത്തിലേക്ക് തിരികെ കയറിയത്.
Read more: ‘ഒരു ഫോട്ടോ ഫ്ളാഷിനു മുന്നില്‍’; സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്റെ കുട്ടിക്കാല ചിത്രം
Tamil Nadu: A female calf elephant falls down an open well in Panchapalli Village of Dharmapuri. Rescue operations underway. pic.twitter.com/da5E4Z1PWB
— ANI (@ANI) November 19, 2020
16 മണിക്കൂറോളം നീണ്ടു നിന്നു രക്ഷാപ്രവര്‍ത്തനം. കിണറ്റില്‍ 10 അടിയോളം വെള്ളമുണ്ടായിരുന്നു. മാത്രമല്ല കിണര്‍ കോണ്‍ക്രീറ്റ് ഇട്ട് ബലപ്പെടുത്തുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ക്രെയിന്‍ ഉപയോഗിച്ചാണ് കുട്ടിയാനയെ വെള്ളത്തില്‍ നിന്നും കരകയറ്റിയത്.
#WATCH Tamil Nadu: The female elephant calf that fell down a well in Panchapalli Village of Dharmapuri district yesterday, was safely rescued last night after a 16-hour long rescue operation by Fire department officials. https://t.co/Vgs1foKgeR pic.twitter.com/mBWe3XkODP
— ANI (@ANI) November 20, 2020
Story highlights: Elephant trapped in well rescued after 16 hour rescue operation