2021 ജനുവരി ഒന്ന് മുതല്‍ എല്ലാ കാറുകളിലും ഫാസ്ടാഗ് നിര്‍ബന്ധം

November 9, 2020
Fastag Made Mandatory For All Four Wheelers From 2021

അടുത്ത വര്‍ഷം(2021)മുതല്‍ രാജ്യത്തെ നാല് ചക്ര വാഹനങ്ങളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നു. ഡിജിറ്റില്‍ രൂപത്തിലുള്ള ടോള്‍ പിരിവ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അടുത്ത ജനുവരി ഒന്ന് മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയത്. നേരത്തെ പുതിയ വാഹനങ്ങളില്‍ മാത്രമായിരുന്നു ഫാസ്ടാഗ് സംവിധാനം.

പുതിയ വിജ്ഞാപനം പ്രാബല്യത്തില്‍ വരുന്നതോടെ 2017 ഡിസംബര്‍ ഒന്നിന് മുമ്പുള്ള വാഹനങ്ങളിലും ഫാസ്ടാഗ് സ്ഥാപിക്കണം. മാത്രമല്ല ഇനി മുതല്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കേറ്റ് പുതുക്കണമെങ്കിലും ഫാസ്ടാഗ് നിര്‍ബന്ധമാണ്.

Read more: തലമുടിയാണ് മെയിന്‍; മുടിയഴകുമായി സൈബര്‍ ഇടങ്ങള്‍ കീഴടക്കിയ ബോബ്കട്ട് സെങ്കമലം

അതുപോലെ 2021 ഏപ്രില്‍ മാസം മുതല്‍ വാഹനങ്ങള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ലഭിക്കണമെങ്കിലും ഫാസ്ടാഗ് നിര്‍ബന്ധമാക്കുമെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം വ്യക്തമാക്കുന്നു. 2017 ഡിസംബര്‍ ഒന്നു മുതല്‍ നിരത്തുകളിലിറങ്ങിയ വാഹനങ്ങള്‍ക്ക് നേരത്തെതന്നെ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിരുന്നു. 2019 ഒക്ടോബര്‍ മുതല്‍ നാഷ്ണല്‍ പെര്‍മിറ്റ് വാഹനങ്ങള്‍ക്കും ഫാസ്ടാഗ് നിര്‍ബന്ധമാക്കി.

Story highlights: Fastag Made Mandatory For All Four Wheelers From 2021