വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാലതാരമായി ചെറിയ സീനില്‍; വിസ്മയനടന്റെ ആദ്യ സിനിമയിലെ രംഗം
ഒരു നോട്ടംകൊണ്ടുപോലും അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്രതാരമാണ് ഫഹദ് ഫാസില്‍. നിരവധിയാണ് താരം മലയാളികള്‍ക്ക് സമ്മാനിച്ച കഥാപാത്രങ്ങളും. ഫഹദ് ഫാസിലിന്റെ ആദ്യ സിനിമ ഏതാണെന്ന് ചോദിച്ചാല്‍ പലര്‍ക്കും ഓര്‍മ്മ വരിക കൈയെത്തും ദൂരത്ത് എന്ന ചിത്രമായിരിക്കും. എന്നാല്‍ അതിനേക്കാള്‍ മുമ്പും താരം വെള്ളിത്തിരയിലെത്തിയിട്ടുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമയിലാണ് ചെറിയൊരു വേഷത്തില്‍ ഫഹദ് ഫാസില്‍ പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടിയും ശോഭനയും പ്രധാന കഥാപാത്രങ്ങളായെത്തിയ ഈ ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു ഫഹദിന്റെ അരങ്ങേറ്റം. ഫാസിലാണ് സിനിമയുടെ സംവിധാനം നിര്‍വഹിച്ചത്. 1992-ല്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രത്തിലെ ഒരു പാര്‍ട്ടി സീനിലാണ് ഫഹദിനെ കാണാനാകുക.
Read more: ‘ബൊമ്മി’യെ സ്വീകരിച്ചതിന് ഹൃദയം നിറഞ്ഞ നന്ദിയുമായി അപര്‍ണ ബാലമുരളി
അതേസമയം സി യു സൂണ്‍ ആണ് ഫഹദിന്റേതായി ഏറ്റവും ഒടുവില്‍ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം. മഹേഷ് നാരായണന് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ ഫഹദിനൊപ്പം റോഷന് മാത്യുവും ദര്‍ശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. 90 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രമാണ് സി യു സൂണ്‍. പൂര്‍ണ്ണമായും മൊബൈലിലാണ് ഈ സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത് എന്നതും മറ്റൊരു പ്രത്യേകതയാണ്.
Story highlights: First Movie Scene of Fahadh Faasil