മഞ്ഞ് പുതച്ച് ഹിമാചല്‍ താഴ്വരകൾ- ചിത്രങ്ങളും വീഡിയോയും ശ്രദ്ധേയമാകുന്നു
നവംബര്‍ ആരംഭിച്ചതോടെ മഞ്ഞിന്റെ പുതപ്പണിഞ്ഞു തുടങ്ങി ഹിമാചല്‍ പ്രദേശ്. മഞ്ഞു പുതച്ചു നില്ക്കുന്ന മലനിരകളുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സമൂഹമാധ്യമങ്ങളിലും വൈറലാണ്.
ഒക്ടോബര്‍ 31-നായിരുന്നു ഹിമാചല്‍ പ്രദേശില്‍ സീസണിലെ ആദ്യത്തെ മഞ്ഞു വീഴ്ച. ലോഹോള്‍ സ്പിറ്റി ജില്ലയിലെ കീലോങ്ങിലായിരുന്നു മഞ്ഞു വീഴ്ചയുണ്ടായത്. 8 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇവിടെ കാലവസ്ഥ നിരീക്ഷണ കേന്ദ്രം രേഖപ്പെടുത്തിയ താപനില.
Read more: കേന്ദ്രകഥാപാത്രങ്ങളായി നിവിന്‍ പോളിയും ഗ്രേസ് ആന്റണിയും; കനകം കാമിനി കലഹം ആരംഭിച്ചു
Fresh Snowfall, Keylong, Himachal Pradesh pic.twitter.com/CnWoBCbZ1J
— Being Himachali (@BeingHimachali) November 2, 2020
കെട്ടിടങ്ങളും പുല്‍ത്തകിടികളും വീടുകളുമെല്ലാം മഞ്ഞു കൊണ്ട് നിറഞ്ഞു നില്‍ക്കുകയാണ് വൈറലാകുന്ന ചിത്രങ്ങളില്‍. അതേസമയം മഞ്ഞു വീഴ്ച ശക്തമായതിനാല്‍ ഗാതഗതത്തിന് തടസ്സം നേരിട്ടു. റോഡുകളെല്ലാം മഞ്ഞുവീണ് കിടക്കുകയാണ്.
Glimpse of Fresh snow fall at Lahual spiti Himachal Pradesh pic.twitter.com/NxkHkXR7cm
— Vandana Gupta (@vandu712) November 2, 2020
Story highlights: First Snowfall in Himachal Pradesh