അതിശയിപ്പിച്ച് ശ്രിയ ശരണ്‍, ഗായിക ശൈലപുത്രി ദേവിയായി നിത്യ മേനോനും: ഗമനം ട്രെയ്ലര്
വേറിട്ട കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന ശ്രിയ ശരണ്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഗമനം. ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി. ശ്രിയ ശരണിന്റെ അഭിനയ വിസ്മയമാണ് ട്രെയ്ലറിലെ പ്രധാന ആകര്‍ഷണം. നിത്യ മേനോനും അതിഥി കഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്. ചിത്രത്തിനുവേണ്ടിയുള്ള നിത്യാ മേനോന്റെ മേക്കോവറും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടിയിരുന്നു.
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ ചിത്രം പ്രേക്ഷകരിലേക്കെത്തും. അതേസമയം കരിയറിലെ തന്നെ വ്യത്യസ്തമായ റോളിലാണ് നിത്യ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. കര്‍ണാടിക് സംഗീതജ്ഞയാണ് ശൈലപുത്രി ദേവി.
നവാഗതനായ സുജാന റാവുവാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഇളയരാജയാണ്. രമേശ് കരുട്ടൂരി, വെങ്കി പുഷദാപു, ജ്ഞാന ശേഖര്‍ വി.എസ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധായകനായ സുജാന റാവു തന്നെയാണ്.
Story highlights: Gamanam Malayalam Trailer