ഇത് മലയാളികളുടെ പ്രിയതാരം; ശ്രദ്ധ നേടി നടന്റെ കുട്ടിക്കാല ചിത്രം
വെള്ളിത്തിരയില്‍ അഭിനയവിസ്മയം തീര്‍ക്കുന്ന ചലച്ചിത്രതാരങ്ങള്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്. ചലച്ചിത്ര വിശേഷങ്ങള്‍ക്കുമപ്പുറം കുടുംബ വിശേഷങ്ങളും ഫോട്ടോകളുമൊക്കെ താരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. നടനായും സംവിധായകനായും നിര്‍മാതാവായുമെല്ലാം വെള്ളിത്തിരയിലെ നിറസാന്നിധ്യമായ ഗിന്നസ് പക്രു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോ ശ്രദ്ധ നേടുന്നു.
താരത്തിന്റെ ഒരു കുട്ടിക്കാല ചിത്രമാണ് ഇത്. ഞാന്‍ എന്ന അടിക്കുറിപ്പോടെയാണ് ഈ കുട്ടിക്കാല ചിത്രം ഗിന്നസ് പക്രു സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഫോട്ടോ സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുകയും ചെയ്തു. ഗിന്നസ് പക്രുവിന്റെ ചില പഴയകാല വീഡിയോയും അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
മിമിക്രി വേദികളായിരുന്നു ഗിന്നസ് പക്രുവിന്റെ ആദ്യ തട്ടകം. പിന്നീട് സിനിമയിലെത്തി. ഹാസ്യവേഷങ്ങളില്‍ തിളങ്ങിയ താരം പിന്നീട് നായകനായും സംവിധായകനായും ചലച്ചിത്രലോകത്തെ പ്രിയപ്പെട്ടവനായി. ‘കുട്ടീം കോലു’മാണ് ഗിന്നസ് പക്രു ആദ്യമായി സംവിധാനം ചെയ്ത ചിത്രം. തുടര്‍ന്ന് നിര്‍മാതാവായും താരം വെള്ളിത്തിരയില്‍ ശ്രദ്ധ നേടി. സര്‍വ്വദീപ്ത പ്രൊഡക്ഷന്‍സ് എന്നാണ് ഗിന്നസ് പക്രുവിന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയുടെ പേര്. ഫാന്‍സി ഡ്രസ്സ് ആണ് ആദ്യ നിര്‍മാണം സംരംഭം. ഈ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തിയതും ഗിന്നസ് പക്രു ആണ്.
Story highlights: Guinnes Pakru Childhood Photo