ഡിഗ്രി ക്ലാസില്‍ ഒപ്പമിരുന്നു പഠിച്ച കൂട്ടുകാരി; നയന്‍താരയെക്കുറിച്ച് സുഹൃത്തിന്റെ വാക്കുകള്‍
അഭിനയമികവുകൊണ്ട് അതിശയിപ്പിക്കുന്ന ചലച്ചിത്രതാരമാണ് നയന്‍താര. തെന്നിന്ത്യ ഒട്ടാകെ നിരവധിയാണ് താരത്തിന് ആരാധകരും. അര്‍പ്പണബോധവും കഠിനാധ്വാനവുകൊണ്ട് താരം സിനിമാ മേഖലയില്‍ തിളങ്ങിനില്ക്കുന്നു. കഴിഞ്ഞ ദിവസം പിറന്നാളായിരുന്നു നന്താരയുടെ. നിരവധിപ്പേര്‍ താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുകയും ചെയ്തു.
കലാലയ കാലഘട്ടത്തില്‍ ഒപ്പമിരുന്ന് പഠിച്ച മഹേഷ് എന്ന സുഹൃത്ത് നയന്താരയെക്കുറിച്ചെഴുതിയ വാക്കുകള്‍ സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുന്നു. നയന്‍താരയുടെ ഒരു ചിത്രവും താരം എഴുതിയ ഒരു നോട്ട്ബുക്കില്‍ നിന്നുള്ള ചിത്രവും പങ്കുവെച്ചുകൊണ്ടാണ് സുഹൃത്തിന്റെ കുറിപ്പ്.
കുറിപ്പ് ഇങ്ങനെ
ഡിഗ്രി ക്ലാസില്‍ (Marthoma College, 2002-2005 English Literature) ഒപ്പമിരുന്നു പഠിച്ച കൂട്ടുകാരി ഇന്ന് തെന്നിന്ത്യയിലെ Lady Superstar ആകുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല… Nepotism വാഴുന്ന ഒരു Industry യില്‍ ഒരു സിനിമാ പാരമ്പര്യവുമില്ലാതെ ഒരു സ്ത്രി ഇത്രയും കാലം പിടിച്ചു നിന്നത് അല്‍ഭുതം തന്നെയാണ്…
തുടക്കകാലത്ത് ആരാധകരേക്കാള്‍ വിമര്‍ശകര്‍ ഉണ്ടായിരുന്ന നടി ഇന്ന് ഒറ്റയ്ക്ക് ഒരു സിനിമ പിടിച്ചു നിര്‍ത്താന്‍ കഴിയുന്നത്ര വളരുമെന്ന് ആരും കരുതിക്കാണില്ല… കുറ്റപ്പെടുത്തലുകളും, വിമര്‍ശനങ്ങളും ആവോളം കേട്ട്, എല്ലാം തരണം ചെയ്ത് കൊയ്തെടുത്ത വിജയം… ഒരു ഇന്‍ഡസ്ട്രി മുഴുവന്‍ ആദരിക്കുന്ന വ്യക്തി…
തിരുവല്ല എന്ന ചെറിയ ഗ്രാമത്തില്‍ നിന്ന് ഇത്രയും പ്രശസ്തിയിലേക്ക് വളര്‍ന്നത് സ്വന്തം കഠിനാധ്വാനവും, അര്‍പ്പണബോധവും കൊണ്ടാണ്. ഞങ്ങളുടെ പ്രിയ സുഹൃത്ത് ഡയാനയ്ക്ക്, നിങ്ങളുടെ എല്ലാം പ്രിയപ്പെട്ട നയന്‍താരയ്ക്ക് ഒരായിരം ജന്മദിനാശംസകള്…
To remain in the industry in the top place for over 17 years… unbelievable… we respect your dedication and effort dear friend… (ഈ Hand writing ഇത്രയും നാള് സൂക്ഷിച്ചുവെച്ച എന്റെ പ്രിയ പത്നിയ്ക്ക്)
Story highlights: Heart touching FB post About Nayanthara