കണ്ണുകള്‍ക്കു ചുറ്റുമുള്ള കറുപ്പകറ്റാന്‍ ചില മാര്‍ഗങ്ങള്‍
പലരേയും അലട്ടുന്ന ഒരു സൗന്ദര്യ പ്രശ്‌നമാണ് കണ്ണുകള്‍ക്കു ചുറ്റുമുള്ള കറുപ്പ്. തുടര്‍ച്ചയായുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗവും കംപ്യൂട്ടര്‍ അധിഷ്ഠിത ജോലിയും ഉറക്കക്കുറവും മാനസിക സമ്മര്‍ദ്ദവുമെല്ലാം പലപ്പോഴും കണ്ണുകള്‍ക്ക് ചുറ്റിനുമുള്ള കറുപ്പിന് കാരണമാകാറുണ്ട്. പലരും വേണ്ടവിധത്തില്‍ കണ്ണിന്റെ ആരോഗ്യത്തെ ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം.
കണ്ണിനു ചുറ്റുമുള്ള കറുപ്പ് അകറ്റാന്‍ സഹായിക്കുന്ന ചില മാര്‍ഗങ്ങളെ പരിചയപ്പെടാം. അതിലെന്നാണ് വെള്ളരിക്കയുടെ നീര്. ദിവസവും കണ്ണിന് ചുറ്റും വെള്ളരിക്കാനീര് പുരട്ടുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റാന്‍ സഹായിക്കുന്നു. അതുപോലെ കക്കരിയുടെ കഷ്ണം വട്ടത്തില്‍ അരിഞ്ഞെടുത്ത ശേഷം കണ്‍തടങ്ങളില്‍ ഇരുപത് മിനിറ്റ് നേരത്തോളം വയ്ക്കുന്നതും കറുപ്പ് അകറ്റാന്‍ സഹായിക്കും. ഇത് കണ്ണിന് കൂടുതല്‍ ഉന്മേഷം നല്‍കുകയും ചെയ്യും.
Read more: നിങ്ങളുടെ വാഹനം 2019 മാര്‍ച്ച് 31-ന് ശേഷമുള്ളതാണോ…? എങ്കില്‍ അറിഞ്ഞിരിക്കണം ചില കാര്യങ്ങള്‍
കണ്ണിനു ചുറ്റും തക്കാളിയുടെ നീര് പുരട്ടുന്നതും കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാന്‍ സഹായിക്കുന്നു. റോസ് വാട്ടര്‍ പുരട്ടുന്നതും അതുപോലെതന്നെ കറുപ്പ് അകറ്റാന്‍ സഹായിക്കും. കറുപ്പ് അകറ്റാന്‍ സഹായിക്കുന്ന മറ്റൊരു മികച്ച മാര്‍ഗമാണ് കറ്റാര്‍വാഴയുടെ ജെല്‍. ദിവസവും കറ്റാര്‍വാഴയുടെ ജെല്‍ കണ്‍തടങ്ങളില്‍ പുരട്ടുന്നതും കണ്ണുകള്‍ക്കു ചുറ്റിനുമുള്ള കറുപ്പകറ്റാന്‍ സഹായിക്കുന്നു.
Story highlights: Home Remedies for Dark Circles and Under Eye Bags