സംസ്‌കരിച്ചെടുത്ത പ്ലാസ്റ്റിക്കുകൊണ്ട് അങ്ങനെയൊരു വീടൊരുങ്ങി

November 23, 2020
House Made by Recycled Plastic Waste

ഉപയോഗശേഷം പ്ലാസ്റ്റിക് സംസ്‌കരിച്ചെടുത്ത് മറ്റ് പല പുതിയ വസ്തുക്കളും തയാറാക്കുന്നത് പലപ്പോഴും ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ സംസ്‌കരിച്ചെടുത്ത പ്ലാസ്റ്റിക്കു കൊണ്ട് ഒരു വീടുതന്നെ ഒരുങ്ങിയിരിക്കുകയാണ്. പരിസ്ഥിതി സൗഹാര്‍ദപരമയാണ് ഈ വീട് നിര്‍മിച്ചിരിക്കുന്നതും.

കര്‍ണാടകയിലെ പ്ലാസ്റ്റിക് ഫോര്‍ ചേഞ്ച് ഇന്ത്യാ ഫൗണ്ടേഷനാണ് ഈ വീടിന്റെ നിര്‍മിതിക്ക് പിന്നില്‍. വീടുകളില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ഒരു സ്ത്രീക്കു വേണ്ടിയാണ് ഇത്തരത്തില്‍ പ്ലാസ്റ്റിക്കുകൊണ്ട് ഒരു വീടൊരുങ്ങിയത്. പൂര്‍ണമായും റീസൈക്കിള്‍ ചെയ്‌തെടുത്ത പ്ലാസ്റ്റിക് ഉപയോഗിച്ചുകൊണ്ടാണ് ഈ വീടിന്റെ നിര്‍മാണം.

Read more: സോളാറുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഇസ്തിരി വണ്ടി നിര്‍മിച്ച് താരമായ ഒമ്പതാം ക്ലാസ്സുകാരി

നാലര ലക്ഷം രൂപയാണ് ഈ വീടിന്റെ നിര്‍മാണത്തിന് വേണ്ടി വന്ന ചെലവ്. വീട് നിര്‍മിക്കുന്നതിനായി ഏകദേശം 1500- കിലോയോളം പ്ലാസ്റ്റിക്കും ഉപയോഗിച്ചു. പ്ലാസ്റ്റിക്കുകൊണ്ടുള്ള 60 പാനലുകള്‍ ഉപയോഗിച്ചുകൊണ്ടായിരുന്നു വീടിന്റെ നിര്‍മാണം. ഓരോ പാനലുകളും തയാറാക്കിയിരിക്കുന്നത് ഏകദേശം 25 കിലോഗ്രാം പ്ലാസ്റ്റിക് ഉപയോഗിച്ചുകൊണ്ടാണ്. പ്ലാസ്റ്റിക്കിന്റെ ഉറപ്പും ഗണമേന്മയും പരീക്ഷിച്ചറിഞ്ഞ ശേഷമാണ് ഫൗണ്ടേഷന്‍ ഇത്തരത്തില്‍ റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് കൊണ്ട് വീട് നിര്‍മിച്ചതും.

Story highlights: House Made by Recycled Plastic Waste