പ്രതിദിന കൊവിഡ് പോസിറ്റീവ് കേസുകളുടെ നിരക്കില്‍ കുറവ്; രാജ്യത്ത് നേരിയ ആശ്വാസം
മാസങ്ങള്‍ ഏറെ പിന്നിട്ടു കൊവിഡ് 19 എന്ന മഹാമാരിക്ക് എതിരെയുള്ള പോരാട്ടം തുടങ്ങിയിട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. എന്നാല്‍ പ്രതിദിനം സിഥിരീകരിക്കുന്ന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. രാജ്യത്ത് നേരിയ ആശ്വാസം നല്കുന്നു ഈ കണക്കുകള്‍.
കഴിഞ്ഞ 24 മണിക്കൂറിനിടെ 38,310 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 82,67,623 ആയി. നിലവില്‍ 5,41,405 പേരാണ് രാജ്യത്തിന്റെ വിവധ ഇടങ്ങളിലായി കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്.
കഴിഞ്ഞ ഒരു ദിവസത്തിനിടെ 490 കൊവിഡ് മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 1,23,097 പേര്‍ക്കാണ് കൊവിഡ് മൂലം ജീവന് നഷ്ടമായത്. അതേസമയം കൊവിഡ് മരണനിരക്കില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ബ്രസീല്‍ എന്നിവിടങ്ങളാണ് ഒന്നും രണ്ടും സ്ഥാനത്ത്.
Story highlights: In India Covid 19 Latest Updates