രാജ്യത്ത് 5.28 സജീവ കൊവിഡ് കേസുകള്‍

രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി നിലവില്‍ കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നവര്‍ 5.28 ലക്ഷം പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,209 പേര്‍ക്കാണ് പുതിയതായി രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 83.64 ലക്ഷം കടന്നു.
83,64,086 പേര്‍ക്കാണ് ഇതുവരെ രാജ്യത്താകെ കൊവിഡ് സ്ഥിരീകരിച്ചത്. 5,27,962 പേര്‍ നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 704 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇതുവരെ 1,24,315 പേര്‍ കൊവിഡ് രോഗം മൂലം മരണപ്പെട്ടു.
അമേരിക്ക കഴിഞ്ഞാല്‍ കൊവിഡ് പ്രതിസന്ധി ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്ന രാജ്യവും ഇന്ത്യയാണ്. അതേസമയം പ്രതിദിനം ഇന്ത്യയില്‍ സ്ഥിരീകരിക്കുന്ന കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ കുറവ് വരുന്നുണ്ട്. മാത്രമല്ല രോഗമുക്തി നിരക്കിലും രാജ്യത്ത് വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
Story highlights: India Corona Virus Covid 19 Updates