ഇന്ത്യയില്‍ ഓക്‌സ്ഫഡ് കൊവിഡ് വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് ഏപ്രിലിലോടെ ലഭ്യമാകും

November 20, 2020
India Could Get Oxford Covid Vaccine By April 2021

ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവില്‍ കൊവിഡ് പ്രതിരോധത്തിന് കരുത്തേകുന്ന വിവരം; ഓക്‌സ്ഫഡ് കൊവിഡ് വാക്‌സിന്‍ ഏപ്രില്‍ മാസത്തോടെ ഇന്ത്യയില്‍ ലഭ്യമാകും. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം 2021 ഫെബ്രുവരി മാസത്തോടെ വാക്‌സിന്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ലഭ്യമാകും.

ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി അസ്ട്രാസെനകയുമായി ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിനാണ് ഇത്. 2024-ഓടെ ഇന്ത്യയിലെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അദര്‍ പുനെവാല പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റ് 2020-ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read more: 90 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതര്‍

5-6 ഡോളറാണ് വാക്‌സിന്റെ ഒരു ഡോസിന് വില വരുന്നത്. രണ്ട് ഡോസുകള്‍ വരെ ആവശ്യമായതിനാല്‍ ആയിരം രൂപ വരെയാകും വില വരിക എന്നും അദര്‍ പരുനെവാല പറഞ്ഞു. എന്നാല്‍ വാക്‌സിന്‍ എത്രകാലത്തേക്ക് പ്രതിരോധ സംരക്ഷണം നല്‍കുമെന്ന കാര്യം ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story highlights: India Could Get Oxford Covid Vaccine By April 2021