24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത് 45,576 പുതിയ കേസുകൾ; ആകെ രോഗബാധിതർ 90 ലക്ഷത്തിലേക്ക്
രാജ്യത്ത് കൊവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 90 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 45,576 പേർക്കാണ്. ഇതോടെ ആകെ രോഗബാധിതർ 89,58,484 ആയി. കഴിഞ്ഞ ദിവസത്തേതിലും 18 ശതമാനം കൂടുതലാണ് ഇന്നത്തെ രോഗബാധിതരുടെ എണ്ണം.
24 മണിക്കൂറിനിടെ 585 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 1,31,578 ആയി ഉയർന്നിട്ടുണ്ട്. രാജ്യത്ത് നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,43,303 ആയി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,493 പേരാണ് രോഗമുക്തരായത്. ആകെ രോഗമുക്തി നിരക്ക് 83,83,603 ആയി ഉയർന്നിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 12,85,08,389 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
Read also: ബൊമ്മിയാകാനുള്ള അപർണയുടെ തയ്യാറെടുപ്പ്- പരിശീലന വീഡിയോ പങ്കുവെച്ച് ‘സൂരറൈ പോട്ര്’ ടീം
ഡൽഹിയിൽ ആകെ രോഗബാധിതർ അഞ്ച് ലക്ഷം കടന്നു. മഹാരാഷ്ട്രയിൽ 81,207 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. കേരളത്തിൽ ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 6419 പേര്‍ക്കാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7066 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്.
Story Highlights: India covid-19 positive cases
.