ഇന്ത്യയിലെ കൊവിഡ് കേസുകള്‍ 91 ലക്ഷം കടന്നു
രാജ്യത്തെ കൊവിഡ് 19 രോഗ ബാധിതരുടെ എണ്ണം 91 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,059 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 91,39,866 ആയി.
511 കൊവിഡ് മരണങ്ങളും കഴിഞ്ഞ ഒരു ദിവസത്തിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 1,33,738 പേര്‍ക്കാണ് ഇതുവരെ കൊവിഡ് മൂലം ജീവന് വെടിയേണ്ടിവന്നത്. നിലവില്‍ രാജ്യത്തിന്റെ വിവധ ഇടങ്ങളിലായി 4,43,486 പേര് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നുണ്ട്.
Read more: ചൈനയുടെ പുതിയ ചാന്ദ്ര ദൗത്യം; ചന്ദ്രനിലെ പാറയും മണ്ണും ശേഖരിക്കും
രോഗമുക്തി നിരക്കിലും ഏറെ മുന്നിലാണ് ഇന്ത്യ. 85,62,642 പേര് ഇതുവരെ കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായിട്ടുണ്ട്. അതേസമയം മാസങ്ങള്‍ ഏറെ പിന്നിട്ടു കൊവിഡ് 19 എന്ന മഹാമാരി രാജ്യത്തെ അലട്ടിതുടങ്ങിയിട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായിട്ടില്ല വൈറസ് വ്യാപനം.
Story highlights: India latest Covid positive cases updates