24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 45,674 പേര്‍ക്ക്
മാസങ്ങളേറെയായി രാജ്യത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട്. എങ്കിലും പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,674 പേര്‍ക്കാണ് പുതുയതായി രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷം കടന്നു.
85,07,754 പേര്‍ക്കാണ് ഇതുവരെ ഇന്ത്യയില്‍ കൊവിഡ് രോഗം സ്ഥീരീകരിച്ചത്. ഇവരില്‍ 5,12,665 പേരാണ് നിലവില്‍ വിവിധ ഇടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. 559 പേരാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ കൊവിഡ് മൂലം മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണനിരക്ക് 1,26,121 ആയി.
Read more: മാടപ്രാവേ ഒക്കെ എത്ര അനായാസമായാണ് പാടുന്നത്’; കമല്ഹാസന് ഒപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് ജയസൂര്യ
കഴിഞ്ഞ 24 മണിക്കൂറിനിടെ 49,082 പേര് കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായി. രാജ്യത്തെ പ്രതിദിന കൊവിഡ് മുക്തി നിരക്ക് വര്‍ധിച്ചുവരുന്നുണ്ട്. നേരിയ ആശ്വാസം നന്കുന്നതാണ് ഈ കണക്കുകള്‍. ഇതുവരെ 78,68,968 പേരാണ് ഇന്ത്യയില്‍ കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായത്.
Story highlights: India reports 559 deaths and 45,674 fresh coronavirus cases in last 24 hrs