ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 375 റണ്‍സിന്റെ വിജയലക്ഷ്യം

November 27, 2020
India-vs-Australia first OD Live Updates

ഇന്ത്യ- ഓസ്‌ട്രേലിയ ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് എതിരെ ഇന്ത്യയ്ക്ക് 375 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഓസിസ് താരങ്ങള്‍ 374 റണ്‍സ് അടിച്ചെടുത്തത്.

ഓസ്‌ട്രേലിയന്‍ താരങ്ങളായ ആരോണ്‍ ഫിഞ്ചും സ്റ്റീവ് സ്മിത്തും നേടിയ സെഞ്ചുറി മികവാണ് ടീമിനെ കൂറ്റന്‍ സ്‌കോറിലേക്ക് എത്തിച്ചത്. അര്‍ധ സെഞ്ചുറി പിന്നിട്ട ഡേവിഡ് വാര്‍ണറും ടീമിന് മികച്ച പിന്തുണ നല്‍കി.

ഇന്ത്യക്ക് വേണ്ട് മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് നേടി. ജസ്പ്രീദ് ബുംറ, നവ്ദീപ് സെയ്‌നി, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

അതേസമയം ഏകദിന പരമ്പരയും ടി20 പരമ്പരയും ടെസ്റ്റ് പരമ്പരയും അടങ്ങുന്നതാണ് ഇന്ത്യ- ഓസിസ് പര്യടനം. മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ- ഓസിസ് പര്യടനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

നവംബര്‍ 29ന് ഏകദിന പരമ്പരയിലെ രണ്ടാം മത്സരവും ഡിസംബര്‍ 2 ന് മൂന്നാം ഏകദിനവും അരങ്ങേറും. ഡിസംബര്‍ 4-നാണ് ടി20 പരമ്പരയിലെ ആദ്യ മത്സരം. രണ്ടാം ടി20 ഡിസംബര്‍ ആറിനും മൂന്നാം ടി20 ഡിസംബര്‍ എട്ടിനും നടക്കും.

ഡിസംബര്‍ 17 മുതല്‍ 21 വരെയാണ് ആദ്യ ടെസ്റ്റ് പരമ്പര. രണ്ടാം ടെസ്റ്റ് ഡിസംബര്‍ 26 മുതല്‍ 30 വരേയും. ജനുവരി 7 മുതല്‍ 11 വരെ മൂന്നാം ടെസ്റ്റും ജനുവരി 15 മുതല്‍ 19 വരെ നാലാം ടെസ്റ്റും അരങ്ങേറും.

Story highlights:  India-vs-Australia  first OD Live Updates