ഓസ്ട്രേലിയയ്ക്കെതിരെ അങ്കത്തിനൊരുങ്ങി ഇന്ത്യ; ആദ്യ മത്സരം നവംബര്‍ 27 ന്
കൊവിഡ് പ്രതിസന്ധിമൂലം ഗാലറികളില്‍ ആള്‍തിരക്ക് കുറഞ്ഞുവെങ്കിലും കായികാവേശം വിട്ടകന്നിട്ടില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് പിന്നാലെ ഓസ്ട്രേലിയന്‍ പര്യടനത്തിനായി തയാറെടുക്കുകയാണ് ക്രിക്കറ്റ്താരങ്ങള്‍. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ഇന്ത്യ ആദ്യമായാണ് ഒരു രാജ്യാന്തര മത്സരത്തിനിറങ്ങുന്നതും.
രണ്ട് മാസത്തോളം നീണ്ടുനില്‍ക്കുന്ന പര്യടനത്തിനു വേണ്ടി ഇന്ത്യന്‍ ടീം നേരത്തെതന്നെ ഓസ്ട്രേലിയയില്‍ എത്തിയിരുന്നു. കൊവിഡ് പശ്ചാത്തലം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ താരങ്ങള്‍ക്ക് ക്വാറന്റീനും ഉണ്ടായിരുന്നു. അടുത്തിടെ ഇന്ത്യന്‍ താരങ്ങളുടെ പരിശീലന വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടി.
ഏകദിന പരമ്പരയും ടി20 പരമ്പരയും ടെസ്റ്റ് പരമ്പരയും അടങ്ങുന്നതാണ് ഇന്ത്യ- ഓസിസ് പര്യടനം. മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ- ഓസിസ് പര്യടനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. നവംബര്‍ 27നാണ് ഏകദിന പരമ്പരയിലെ ഒന്നാം മത്സരം.
നവംബര്‍ 29ന് ഏകദിന പരമ്പരയിലെ രണ്ടാം മത്സരവും ഡിസംബര്‍ 2 ന് മൂന്നാം ഏകദിനവും അരങ്ങേറും. ഡിസംബര്‍ 4-നാണ് ടി20 പരമ്പരയിലെ ആദ്യ മത്സരം. രണ്ടാം ടി20 ഡിസംബര്‍ ആറിനും മൂന്നാം ടി20 ഡിസംബര്‍ എട്ടിനും നടക്കും.
ഡിസംബര്‍ 17 മുതല്‍ 21 വരെയാണ് ആദ്യ ടെസ്റ്റ് പരമ്പര. രണ്ടാം ടെസ്റ്റ് ഡിസംബര്‍ 26 മുതല്‍ 30 വരേയും. ജനുവരി 7 മുതല്‍ 11 വരെ മൂന്നാം ടെസ്റ്റും ജനുവരി 15 മുതല്‍ 19 വരെ നാലാം ടെസ്റ്റും അരങ്ങേറും.
Story highlights: India-vs-Australia full series schedule