രണ്ടാം സ്ഥാനത്തിനായി റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ- ഡൽഹി ക്യാപിറ്റൽസ് പോരാട്ടം, ജയിച്ചാൽ പ്ലേഓഫ്, ബാറ്റിങിനിറങ്ങി ആർസിബി

November 2, 2020
dc-rcb

ഇന്ത്യൻ പ്രീമിയർ ലീഗിലെ നിർണായക മത്സരത്തിൽ ഇന്ന് റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ- ഡൽഹി ക്യാപിറ്റൽസ് പോരാട്ടം. ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ആർ സി ബിയെ ബാറ്റിങ്ങിന് അയച്ചു. ഇന്നത്തെ മത്സരം ഇരു ടീമുകൾക്കും നിർണായകമാണ്. ജയിച്ചാൽ പ്ലേ ഓഫും രണ്ടാം സ്ഥാനവും ഉറപ്പിക്കാം. അതിനാൽ അബുദാബി ഷെയ്ക് സയീദ് സ്റ്റേഡിയത്തിൽ അരങ്ങേറുന്ന ഇന്നത്തെ മത്സരത്തെ ഏറെ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് പ്രേമികളും നോക്കിക്കാണുന്നത്.

അവസാന മൂന്ന് മത്സരങ്ങളിൽ ബാംഗ്ലൂർ തോറ്റിരുന്നു. ചെന്നൈ സൂപ്പർ കിങ്‌സ്, മുംബൈ ഇന്ത്യൻസ്, സൺ റൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളോടാണ് ബാംഗ്ലൂർ തോൽവി സമ്മതിച്ചത്. ഡൽഹിയാകട്ടെ അവസാന നാല് മത്സരങ്ങളിലാണ് പരാജയപ്പെട്ടത്. കിങ്‌സ് ഇലവൻ പഞ്ചാബ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, സൺ റൈസേഴ്സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകളോടാണ് തോറ്റത്.

അതേസമയം ആദ്യഘത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 59 റൺസിന് ഡൽഹിയാണ് ജയിച്ചത്.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: ജോഷ് ഫിലിപ്പ്, ദേവ്‌ദത്ത് പടിക്കൽ, വീരാട് കോലി(ക്യാപ്റ്റൻ), എബി ഡിവില്ലിയേഴ്‌സ്, വാഷിംഗ്ടൺ സുന്ദർ, ശിവം ദുബെ, ഷഹബാസ് അഹമ്മദ്,ക്രിസ് മോറിസ്, ഇസുറു ഉദാന, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചാഹൽ

ഡല്‍ഹി ക്യാപിറ്റൽസ്: ശിഖർ ധവാൻ, പൃഥ്വി ഷാ,അജിൻക്യ രഹാനെ, ശ്രേയസ് അയ്യർ(ക്യാപ്റ്റൻ), റിഷഭ് പന്ത്, റിഷഭ് പന്ത്, മാർക്കസ് സ്റ്റോയ്നിസ്, ഡാനിയൽ സാംസ്, അക്സർ പട്ടേൽ, ആർ.അശ്വിൻ,കഗിസോ റബാദ, ആൻറിച് നോർജെ

Story HIghlights: indian premier league 2020 55th match delhi capitals vs royal challengers bangalore