ഡല്‍ഹിക്കെതിരെ ഹൈദരബാദിന് 190 റണ്‍സിന്റെ വിജയലക്ഷ്യം

November 8, 2020
IPL 2020 DC vs SRH Live Updates

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിമൂന്നാം സീസണിലെ രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരബാദിന് 190 റണ്‍സിന്റെ വിജയലക്ഷ്യം. ഈ മത്സരത്തില്‍ വിജയിക്കുന്ന ടീം ഫൈനലില്‍ മുംബൈ ഇന്ത്യന്‍സുമായി ഏറ്റുമുട്ടും.

അര്‍ധ സെഞ്ചുറി പിന്നിട്ട ശിഖര്‍ ധവാന്റെ ഇന്നിങ്‌സാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്. നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ് 189 റണ്‍സ് അടിച്ചെടുത്തത്.

ശിഖര്‍ ധവാനും മാര്‍ക്കസ് സ്റ്റൊയിനിസും ചേര്‍ന്ന് മികച്ച തുടക്കമാണ് ഡല്‍ഹിക്ക് സമ്മാനിച്ചത്. 86 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഡല്‍ഹിക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. നായകന്‍ ശ്രേയസ് അയ്യരും ശിഖര്‍ ധവാന് മികച്ച പിന്തുണ നല്‍കുകയായിരുന്നു. അമ്പത് പന്തില്‍ നിന്നുമായി ആറ് ഫോറും രണ്ട് സിക്‌സും അടക്കം 78 റണ്‍സ് അടിച്ചെടുത്താണ് ശിഖര്‍ ധവാന്‍ ക്രീസ് വിട്ടത്.

Story highlights: IPL 2020 DC vs SRH Live Updates