കലാശപ്പോരിൽ ആര് നേടും? മുംബൈക്കെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഡൽഹി
ഐ പി എൽ പതിമൂന്നാം സീസൺ കലാശപ്പോരിലെത്തിയിരിക്കുകയാണ്. മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും മുഖാമുഖമെത്തുമ്പോൾ ആരാണ് വിജയത്തിലേക്ക് കുതിക്കുന്നത് എന്നതിന്റെ ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ. ടോസ് നേടിയ ഡൽഹി മുംബൈയെ ബോളിങ്ങിനയച്ചു. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് കലാശക്കൊട്ട് നടക്കുന്നത്.
ഫോമും ഈ സീസണിലെ പ്രകടനവും നോക്കിയാൽ മുംബൈ ഇന്ത്യൻസ്, ഡൽഹിയേക്കാൾ ബഹുദൂരം മുന്നിലാണ്. എന്നാലും, ഈ വർഷം ഡൽഹിക്കും സാധ്യതയുണ്ട്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ടീമാണ് മുംബൈ. അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് മുംബൈ ഇറങ്ങുന്നത്. എന്നാൽ, കന്നി കിരീടം തേടിയാണ് ഡൽഹി എത്തുന്നത്. എന്നാൽ അനായാസമായി ഡൽഹിയെ പരാജയപ്പെടുത്താൻ സാധിക്കുമെന്ന പ്രതീക്ഷയുടെ ഭാരമില്ലാതെയാണ് മുംബൈ എത്തുന്നത്.
കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ടീമിനെ ഡൽഹി നിലനിർത്തി. മുംബൈയിൽ രാഹുൽ ചാഹറിന് പകരം ജയന്ത് യാദവ് ടീമിലിടം നേടി.2013, 2015, 2017, 2019 വര്‍ഷങ്ങളില്‍ ജേതാക്കളായ മുംബൈ, 2010-ല്‍ റണ്ണറപ്പാവുകയും ചെയ്തു. ഐപിഎല്ലിൽ ഇത്രയധികം സ്ഥിരത കാത്തുസൂക്ഷിച്ച ടീം വേറെയില്ല. ഒമ്പതു കളികള്‍ ജയിച്ച് ഒന്നാംസ്ഥാനക്കാരായി പ്ലേ ഓഫിലെത്തുകയായിരുന്നു ഈ സീസണിലും മുംബൈ.
ഡല്‍ഹി ക്യാപിറ്റല്‍സിനെ 57 റണ്‍സിന് തകർത്താണ് ഫൈനലിലേക്ക് എത്തിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 17 റണ്‍സിന് തോല്‍പ്പിച്ചാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഫൈനലിന് യോഗ്യതനേടിയത്. എന്തായാലും ഈ സീസണിൽ മൂന്നുതവണ നേർക്കുനേർ വന്നപ്പോഴും ഡൽഹിയെ പരാജയപ്പെടുത്തിയ ചരിത്രമാണ് മുംബൈക്കുള്ളത്.
Story highlights- ipl season 13 finals dc v/s mi