ബാംഗ്ലൂരിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 132 റൺസ് വിജയലക്ഷ്യം
November 6, 2020
ഇന്ത്യൻ പ്രീമിയർ ലീഗ് എലിമിനേറ്ററിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 132 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് ആർസിബിയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുക്കാനേ കഴിഞ്ഞുള്ളു. ഫിഞ്ചും ഡിവില്ല്യേഴ്സും ചേർന്ന കൂട്ടുകെട്ടാണ് ബാംഗ്ലൂരിന്റെ സ്കോർ ബോർഡിൽ ചലനം സൃഷ്ടിച്ചത്. 43 പന്തിൽ നിന്നും അഞ്ച് ഫോറുകളുമായി 56 റൺസാണ് എബി ഡിവില്ല്യേഴ്സ് എടുത്തത്. 30 പന്തിൽ നിന്നും ഒരു സിക്‌സും മൂന്ന് ഫോറും ഉൾപ്പെടെ 32 റൺസാണ് ആരോൺ ഫിഞ്ച് നേടിയത്.
അതേസമയം ഇന്നത്തെ മത്സരത്തിലെ വിജയികൾ രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ഇന്നത്തെ കളിയിൽ പരാജയപ്പെടുന്നവർ ഐ പി എല്ലിൽ നിന്നും പുറത്താണ്.
Story Highlights: Ipl 2020 Banglore vs Hyderabad