ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആവേശത്തിരയിളക്കം ഇന്നു മുതല്‍

ISL starts today

കൊവിഡ് പ്രതിസന്ധിമൂലം ഗാലറികളില്‍ ആള്‍ത്തിരക്ക് കുറഞ്ഞെങ്കിലും കായികാവേശത്തിന് കുറവില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് പിന്നാലെ ഇന്നു മുതല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് തുടക്കമാകുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണിലെ ആദ്യ പോരാട്ടമായിരിക്കും ഇന്ന് അരങ്ങേറുക.

കേരളാ ബ്ലാസ്‌റ്റേഴ്‌സും എടികെ മോഹന്‍ ബഗാനും തമ്മിലാണ് ആദ്യ പോരാട്ടം. ഗോവയിലെ ബാംബോലി ജി എം സി സ്‌റ്റേഡിയത്തില്‍ രാത്രി 7.30 നാണ് മത്സരം. ഇത്തവണത്തെ എല്ലാ ഐഎസ്എല്‍ മത്സരങ്ങളും ഗോവയില്‍ വെച്ചായിരിക്കും നടത്തപ്പെടുക. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്താണ് ഇങ്ങനെയൊരു തീരുമാനം.

ഗോവയിലെ മൂന്ന് വേദികളിലായാണ് മുഴുവന്‍ മത്സരങ്ങളും സംഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ കാണികള്‍ക്ക് പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 11 ടീമുകളുണ്ട് ഇത്തവണ മത്സര രംഗത്ത്.

Story highlights: ISL starts today