പുത്തൻ ലുക്കിൽ ദിലീപും കാവ്യയും- ശ്രദ്ധനേടി ചിത്രങ്ങൾ
വളരെ അപൂർവ്വമായി മാത്രമേ ദമ്പതികൾ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ളു. അതുകൊണ്ടുതന്നെ ഇരുവരും ഒന്നിച്ചുള്ള സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുമുണ്ട്. ഏറെക്കാലത്തിന് ശേഷം ദിലീപും കാവ്യയും ഒന്നിച്ചുള്ള ചിത്രങ്ങൾ ആഘോഷമാക്കുകയാണ് ആരാധകർ. യാത്രക്കിടയിൽ പകർത്തിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
പുതിയ സിനിമയ്ക്കായുള്ള ലുക്കിലാണ് ദിലീപ്. വിവാഹശേഷം സിനിമയിൽ സജീവമല്ല കാവ്യ മാധവൻ. 2016 നവംബർ 26നായിരുന്നു കാവ്യയും ദിലീപും വിവാഹിതരായത്. 2016ൽ റിലീസ് ചെയ്ത പിന്നെയും എന്ന ചിത്രത്തിലാണ് കാവ്യ ഏറ്റവും ഒടുവിൽ അഭിനയിച്ചത്.
സിനിമയിൽ മാത്രമല്ല, സമൂഹമാധ്യമങ്ങളിലും കാവ്യ സജീവമല്ല. മകൾ മഹാലക്ഷ്മിയുടെ ചിത്രങ്ങളാണ് ഏറ്റവുമൊടുവിൽ കാവ്യ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. അതേസമയം, മഹാലക്ഷ്മി സമൂഹമാധ്യമങ്ങളുടെ പ്രിയതാരമാണ്. രണ്ടുവയസുകാരിയായ മഹാലക്ഷ്മിയുടെ വിശേഷങ്ങൾ എപ്പോഴും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്.
അടുത്തിടെ, മഹാലക്ഷ്മിയുടെ രണ്ടാം പിറന്നാളും ശ്രദ്ധ നേടിയിരുന്നു. ആഘോഷചിത്രങ്ങളൊന്നും താരം പങ്കുവെച്ചില്ലെങ്കിലും ആരാധകർ താരപുത്രിയുടെ പിറന്നാൾ ആഘോഷമാക്കി. അതേസമയം, ദിലീപ് നായകനായെത്തുന്ന പുതിയ ചിത്രമൊരുങ്ങുകയാണ്. മലബാര്‍ മാപ്പിള ഖലാസികളുടെ ജീവിതത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഖലാസി എന്ന ചിത്രം സംവിധാനം ചെയ്യുന്നത് മിഥിലാജ് ആണ്. ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് ദിലീപ്.
Story highlights- kavya madhavan and dileep new photo