കയാക്കിങ്ങിനിടെ കൂറ്റന്‍ തിമിംഗലത്തിന്റെ വായിലേക്ക്; അത്ഭുത രക്ഷപ്പെടല്‍: വീഡിയോ

Kayakers swallowed by humpback whale

വലിയ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന നിരവധിപ്പേരുടെ വാര്‍ത്തകള്‍ പലപ്പോഴും നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ട്. സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായതുകൊണ്ടുതന്നെ ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നുമുള്ള അത്ഭുതകരമായ രക്ഷപ്പെടല്‍ വീഡിയോകള്‍ നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. ഇത്തരത്തിലുള്ള ഒരു വീഡിയോയാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നതും.

കയാക്കിങ്ങിനിടെ ഭീമന്‍ തിമിംഗലത്തിന്റെ വായില്‍ അകപ്പെടുന്നതും തുടര്‍ന്ന് രക്ഷപ്പെടുന്നതുമാണ് വീഡിയോയില്‍. കാലിഫോര്‍ണിയയിലെ അവില ബീച്ചില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ജൂലി മക്‌സോര്‍ലിയും സുഹൃത്തായ ലിസ് കോട്രിയലും കയാക്കിങ് നടത്തുന്നതിനിടെയായിരുന്നു സംഭവം.

Read more: ‘ഒരുപാട് വേദന അനുഭവിച്ചാണ് മമ്മൂട്ടി ആ കഥാപാത്രം ചെയ്തത്’: ന്യൂഡല്‍ഹിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് ജൂബിലി ജോയ്

അപ്രതീക്ഷിതമായി വെള്ളത്തിനടിയില്‍ നിന്നും ഉയര്‍ന്നുവന്ന ഭീമന്‍ തിമിംഗലത്തിന്റെ വായിലാണ് ഇരുവരും അകപ്പെട്ടത്. എന്നാല്‍ പരിക്കുകളൊന്നും കൂടാതെ ഇവര്‍ രക്ഷപ്പെട്ട് വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ചെറുമീനുകളെ ഇരയാക്കാന്നുതനിടെ തിമിംഗലത്തിന്റെ വായില്‍ അബദ്ധത്തില്‍ അകപ്പെട്ടതാണ് ഇവര്‍. ജൂലിയുടെ ക്യാമറയിലും മറ്റൊരു സഞ്ചാരിയുടെ ക്യാമറയിലും ദൃശ്യങ്ങള്‍ പതിഞ്ഞു. നിരവധിപ്പേര്‍ സമൂഹമാധ്യമങ്ങളിലൂടെ ഈ ദൃശ്യങ്ങള്‍ പങ്കുവയ്ക്കുന്നുമുണ്ട്.

Story highlights: Kayakers swallowed by humpback whale